കല്ലേറ്റുംകര പള്ളിനടയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കല്ലേറ്റുംകര- പാറേക്കാട്ടുകര പൊതുമരാമത്ത് റോഡില്‍ കല്ലേറ്റുംകര പള്ളിനടയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങുന്നതിന്റെ ഭാഗമായി മരങ്ങളും മറ്റും നീക്കിയ നിലയില്‍.
കല്ലേറ്റുംകര: കല്ലേറ്റുംകര- പാറേക്കാട്ടുകര പൊതുമരാമത്ത് റോഡില്‍ കല്ലേറ്റുംകര പള്ളിനടയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ മാസം മുതല്‍ സ്ഥലം ഏറ്റെടുക്കലും മരങ്ങള്‍ മുറിച്ചുനീക്കലും ആരംഭിച്ചിരുന്നു. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിക്കുന്നതിനായി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിയെടുക്കുന്ന ജോലിയാണ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഫെബ്രുവരിയില്‍ ചേര്‍ന്നിരുന്നു.
റെയില്‍വേ പാളത്തിനു കുറുകേ പാലം വേണമെന്ന പരിസരവാസികളുടെ പതിറ്റാണ്ടുകളായ ആവശ്യമാണ് യഥാര്‍ഥ്യമാകുന്നത് റെയില്‍വേ നേരിട്ട് നടത്തുന്ന മേര്പ്പാല നിര്‍മാണത്തിന്റെ ചുമതല കേരള റെയില്‍ ഡിവലപ്മെന്റ് കോര്‍പറേഷനാണ്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി. നിലവില്‍ ഗേറ്റുവഴി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും വൈകാതെ ഗേറ്റ് പൂര്‍ണമായി അടച്ച് ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തും.
പാലം നിര്‍മാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി 3.12 കോടി രൂപ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. മേല്‍പാലം നിര്‍മാണം ആരംഭിക്കുന്ന മുറയ്ക്ക് നിലവിലെ ഗേറ്റ് അടച്ചിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍ കൊടകര-കൊപ്രക്കളം വഴിയും വല്ലക്കുന്ന് മുരിയാട് വഴിയും വിടാനും മറ്റു വാഹനങ്ങള്‍ കല്ലേറ്റുംകര ബൈപാസ് വഴി തിരിച്ചുവിടും.വൈദ്യുതി ലൈനുകള്‍ മാറ്റുന്ന ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
കാട്ടൂര്‍ കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദു പര്യടനം നടത്തി
മാര്‍ക്കറ്റിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി
മാര്‍ക്കറ്റിലെ പുതിയ ജലസംഭരണി; പൈപ്പിടല്‍ പൂര്‍ത്തിയായി, ട്രയല്‍ റണ്‍ നടത്തി. ബുധനാഴ്ച മുതല്‍ കുടിവെള്ളം വിതരണമാരംഭിക്കും