എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു വോട്ടഭ്യര്‍ഥിക്കുന്നു.
ഇരിങ്ങാലക്കുട : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടി ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസ് വാഹന പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും കാറളം ഗ്രാമപഞ്ചായത്തിലുമായി 38 കേന്ദ്രങ്ങളില്‍ കാത്തു നിന്നവര്‍ ഡോ ആര് ബിന്ദുവിന് ആവേശകരമായ സ്വീകരണങ്ങള്‍ നല്കി.
കനാല്‍ബേസ്, കനാല്‍പ്പാലം, ഠാണാ, മഠത്തിക്കര സെന്റര്‍, ഗാന്ധിഗ്രാം ഗ്രൗണ്ട്, ആസാദ് റോഡ് ചായക്കട, കട്ടുങ്ങച്ചിറ, വാതില്‍മാടം, മാടായിക്കോണം സ്കൂള്‍, കുഴിക്കാട്ടുകോണം സെന്റര്‍, മാപ്രാണം സെന്റര്‍ (ഭക്ഷണം, വിശ്രമം), പിച്ചാംപിള്ളികോണം, തളിയക്കോണം സ്റ്റേഡിയം, ചെമ്മണ്ട തീപ്പെട്ടികമ്പനി തുടങ്ങിയ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും കടുത്ത ചൂടിനെ വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ സ്വീകരണത്തിനായി എത്തിയത്. ഇന്ന് കാട്ടൂര്‍ കാറളം പഞ്ചായത്തുകളിലായി വിവിധ കേന്ദ്രങ്ങളില്‍ ആയിരിക്കും തിരഞ്ഞെടുപ്പ് പര്യടനം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു