ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
പ്രഫ. മീനാകഷി തമ്പാന്.
മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
ഇരിങ്ങാലക്കുട: 1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കണ്ണിമവയ്ക്കാതെ ഉറ്റുനോക്കിയ ഒരു മണ്ഡലമുണ്ടായിരുന്നു സംസ്ഥാനത്ത്. രാഷ്ട്രീയ ചാണക്യന് കെ. കരുണാകരന്റെ സ്വന്തം മാള. മുഖ്യമന്ത്രിക്കെതിരേ വനിതാ സ്ഥാനാര്‍ഥിയുടെ തീപാറും പോരാട്ടം മാളയിലെ തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ അച്ചടിക്കാതെ പത്രങ്ങള്‍ പുറത്തിറങ്ങാത്ത സമയമായിരുന്നു അത്. അത്രയ്ക്കും ശ്ര ദ്ധേയമായ പോരാട്ടം സ്വന്തം തട്ടകത്തില്‍ കരുണാകരനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയതു സിപിഐ സ്ഥാനാര്‍ഥിയായി വന്ന ഒരു വനിതാ പ്രഫസറായിരുന്നു. പ്രഫ. മീനാക്ഷി തമ്പാന്.
ചിക്കന്‍പോക്സ് പേടിയില്‍ നിന്ന് മത്സരരംഗത്തേയ്ക്ക്
അധ്യാപികയില്‍നിന്ന് സ്ഥാനാര്‍ഥിയിലേക്കുള്ള വേഷപ്പകര്‍ച്ച ഒറ്റ രാത്രി കൊണ്ടായിരുന്നു. അതും ചിക്കന്‍പോക്സ് പേടിച്ചു കഴിഞ്ഞ ഒരു രാത്രിയില്‍. ഭര്‍ത്താവ് കെ.ആര്. തമ്പാനും മൂന്ന് മക്കളും ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ഒരു ദിവസം രാത്രി ഇ. ഗോപാലകൃഷ്ണമേനോനും വി.വി. രാഘവനും അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ തമ്പാനെ കാണാനെത്തിയത്.
നേതാക്കളുടെ ഇടയ്ക്കിടയ്ക്കുള്ള വരവായതിനാല്‍ അതില്‍ വലിയ പുതുമയൊന്നും തോന്നിയില്ല. പക്ഷേ, അവര്‍ തിരിച്ചു പോയപ്പോഴാണ് പ്രഫസര്‍ ഞെട്ടിയത്. മാളയില്‍ കരുണാകരനെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു അവരുടെ വരവ്. നേരത്തെ മാളയില്‍ ഗോപാലകൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ ധൈര്യത്തിലായിരുന്നു അവരുടെ സമീപനം. സ്ഥാനാര്‍ഥിയാകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പാര്‍ട്ടി നേതാവായിരുന്ന ഭര്‍ത്താവ് ശക്തമായ പിന്തുണ നല്‍കിയതോടെ ഗോദയിലേക്ക് ഇറങ്ങി.

മുഖ്യമന്ത്രി കെ. കരുണാകരനു അഗ്നിപരീക്ഷയായ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്ന മീനാക്ഷി തമ്പാന് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവയ്ക്കുമ്പോള്‍ വയസ് 45. കരുണാകരനെതിരേ ഒരു വനിത മത്സരിക്കാന്‍ രംഗത്തിറങ്ങിയതു ജനങ്ങളില്‍ ഏറെ ആകാംക്ഷ ഉളവാക്കിയിരുന്നു. പ്രത്യേകിച്ച് വനിതകളില്‍ ഇത് ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കു മുമ്പില്‍ പുതുമുഖത്തിന്റെ അങ്കലാപ്പോടെ പ്രസംഗിച്ചതും രാത്രി വൈകിയും വിശ്രമമില്ലാതെ ഓടിനടന്നതും ഇന്നും ഓര്‍മകളില്‍ തെളിയുന്നുണ്ട്.
ലിഡര്ക്കെതിരേയുള്ള സഥാനാര്‍ഥി എന്ന നിലയില്‍ തന്നെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനാവലിയാണ് എത്തിയിരുന്നത്. തങ്കമണി സംഭവത്തെത്തുടര്‍ന്ന് ഇളകിമറിയുകയായിരുന്നു സംസ്ഥാന രാഷ്ട്രീയം. ഇരു മുന്നണികള്‍ക്കും ഏറെ നിര്‍ണായകമായിരുന്നു തെരഞ്ഞെടുപ്പ്. ഈ വിഷയത്തില്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലായപ്പോള്‍ മുഖ്യമന്ത്രി കെ. കരുണാകരനും തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തി പ്രചാരണം നടത്താന്‍ നിര്‍ബന്ധിതനായി അദ്ദേഹം. പൊരിഞ്ഞ പോരാട്ടത്തില്‍ 6,292 വോട്ടിനാണ് കരുണാകരന് കടന്നുകൂടിയത്. കെ. കരുണാകരന്റെ എക്കാലത്തെയും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്.
ജയിച്ചാല്‍ മാളക്ക് വിദ്യാദ്യാസ മന്ത്രി, പ്രചരണം ഏറ്റെടുത്ത് കുട്ടികള്‍
തങ്ങളുടെ ടീച്ചറെ വിജയിപ്പിക്കുവാന്‍ സെന്റ് ജോസഫ് കോളജിലെ നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ രാധാകൃഷ്ണന് മാഷുടെ മകള്‍ ബിന്ദു (ഇന്നതെ ഉന്നത വിദ്യാഭ്യാസ മന്ത്രി), രാഘവനാശാന്റെ മകള്‍ ജയശ്രീ, പൊതുവാള് മാഷടെ മകള്‍ ജയശ്രീ, സി.ബി. ഷക്കീല ടീച്ചര്‍ (ഇന്ന് വെള്ളാങ്കല്ലൂര്‍ ഡിവിഷന് ജില്ലാപഞ്ചായത്തംം) തുടങ്ങി ഒരു നിര ശിഷ്യര്‍ തന്നെ പ്രചരണ രംഗത്തുണ്ടായിരുന്നു.
ജയിച്ചാല്‍ മാളക്ക് വിദ്യാദ്യാസ മന്ത്രിയെ കിട്ടുമെന്ന പ്രചരണമായി. അതോടെ താന്‍ പഠിപ്പിക്കുന്ന കോളജില്‍ പഠിപ്പിക്കുന്ന അന്നുവരെ പ്രകടമായ ഒരു രാഷ്ട്രീയവുമില്ലാതിരുന്ന രണ്ട് അധ്യാപികമാരെ കെ. കരുണാകരന് സ്വാധീനിച്ചു പ്രചരണത്തിനിറക്കി. തനിക്കെതിരെ തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിപ്പിച്ചു. ഇവര്‍ പിന്നീട് ജനപ്രതിനിധികളായി മാറി. കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ വന്നത് വലിയ സംഭവമായി. മുന്‍ മുഖ്യമന്ത്രിമാരായ ഇഎംഎസ്, സി. അച്ചുതമേനോന് തുടങ്ങി വലിയ നിര നേതാക്കള്‍ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പ്രസംഗിച്ചു.

വിവാഹം ചെയ്തശേഷം പാര്‍ട്ടിയില്‍ അംഗത്വം
കമ്യൂണിസ്റ്റ് രാഷ്ട്രീയപാരമ്പര്യമുള്ള തറവാട്ടിലാണ് മീനാക്ഷി തമ്പാന് ജനിച്ചത്. പാലക്കാട് കൊല്ലങ്കോട്ട് വടവന്നൂരില്‍ ജനിച്ച മീനാക്ഷി തമ്പാന് അമ്മാവന് പി. ബാലചന്ദ്രമേനോന് രാജ്യസഭ എംപിയും എംഎല്‍എയുമൊക്കെയായിരുന്നു. സ്കൂള്‍, കോളജ് കാലഘട്ടത്തില്‍ വിദ്യാര്ഥിരാഷ്ട്രീയരംഗത്തൊന്നും ഉണ്ടായിരുന്നില്ല. വിമോചന സമരക്കാലത്ത് സഹപാഠികളായ തേറമ്പില്‍ രാമകൃഷ്ണന്, യൂസഫലി കേച്ചേരി എന്നിവര്‍ സമരത്തിനിറ്ങിയപ്പോഴും മീനാക്ഷി തമ്പാന് ഒഴിഞ്ഞുനിന്നു. പിന്നീട് സിപിഐ നേതാവും ഇരിങ്ങാലക്കുട കൗണ്‍സിലറുമായിരുന്ന അഡ്വ. കെ.ആര്. തമ്പാനെ വിവാഹം ചെയ്തശേഷമാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. 1975ല്‍ കേരള മഹിളാ സംഘത്തിലൂടെയായിരുന്നു സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്.
എംഎല്‍എയായിരിക്കെ കോളജില്‍ നിന്നും വിരമിക്കല്‍
1989 ല്‍ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ഥിയായും പാര്‍ട്ടി രംഗത്തിറക്കി. കോണ്‍ഗ്രസിലെ പി.എ. ആന്റണിയായിരുന്നു എതിര് സ്ഥാനാര്‍ഥി. അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1991-ല്‍ കൊടുങ്ങല്ലൂരില്‍നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിംലീഗിന്റെ ടി.എ. അഹമ്മദ് കബീറിനെതിരേ 11,000-ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 96-ലും കൊടുങ്ങല്ലൂരില്‍നിന്ന് നിയമസഭയിലെത്തി. ജെഎസ്എസിലെ കെ. വേണുവിനെയാണ് അന്ന് തോല്‍പ്പിച്ചത്. 2001-ല്‍ വീണ്ടും മത്സരിച്ചെങ്കിലും മണ്ഡലം കൈവിട്ടു. ജെഎസ്എസിലെ ഉമേഷ് ചള്ളിയില്‍ ജയിച്ചു. പിന്നീട് മത്സരിച്ചിട്ടില്ല. 1996-ല്‍ എംഎല്‍എയായിരിക്കെയാണ് സെന്റ് ജോസഫ്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചത്.

സൈക്കിളില്‍ കോളാബി മൈക്ക് വച്ച് പ്രചരണം നടത്തിയ കാലം
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു