ഊഷ്മളമീ…… സ്നേഹം… വാശിയേറി പ്രചാരണം
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ പര്യടനത്തിനിടയില്‍ സ്വീകരണം ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലായിരുന്നു ഇരിങ്ങാലക്കുട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ പര്യടനം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ മുതിര്‍ന്ന കര്‍ഷക തൊഴിലാളികളും ആവേശത്തോടെയാണ് സ്വീകരിച്ചത്. നമ്മുടെ സര്‍ക്കാര്‍ ഇനിയും വരണം. ഞങ്ങടെ വോട്ട് മോള്‍ക്ക് തന്നെ. സ്ഥാനാര്‍ഥിയുടെ തലയില്‍ തൊട്ട് അനുഗ്രഹിച്ച് അവര്‍ പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിലും ഒത്തുനിന്നവരോട് ചെറുവാക്കുകളില്‍ സംസാരിച്ച് അടുത്ത കേന്ദ്രത്തിലേക്ക്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
പൊള്ളുന്ന വെയിലിലും തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിയെ സ്വീകരിക്കുവാന്‍ വനിതകളും കുട്ടികളുടെയും കൂട്ടങ്ങള്‍ ഓരോ കേന്ദ്രങ്ങളിലും കാത്തുനിന്നിരുന്നു. തുറന്ന വാഹനത്തില്‍ പര്യടനം നടത്തി സ്ഥാനാര്‍ഥിയെ റോഡിനിരുവശവുമുള്ളവര് കൈ വീശി അഭിവാദ്യം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. കാറളം ചെമ്മണ്ട അംഗനവാടി പരിസരത്ത് നിന്നാരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷനായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, കെപിസിസി സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, ടി.വി. ചാര്‍ളി, അഡ്വ. സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുര്യന്, മണ്ഡലം പ്രസിഡന്റുമാരായ പി.കെ. ഭാസി, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, നഗരസഭാ ഉപാധ്യക്ഷ ചിന്താ ധര്മരാജന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. എന്‍എസ്എസ് താലൂക്ക് യൂണിയന് ഓഫീസ്, വേളൂക്കര കുരിശുപള്ളി, കല്ലേറ്റുംകര കേരള ഫീഡ്സ്, വെളയാട് തയ്യല്‍കേന്ദ്രങ്ങള്‍, അവിട്ടത്തൂര്‍ നോബിള്‍ ബ്രഡ് കമ്പനി, രണ്ട് കുടുംബ യോഗങ്ങള്‍ എന്നിവയില്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ലോചന്‍ അമ്പാട്ട്, ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, അഖിലാഷ് വിശ്വനാഥന്, മണ്ഡലം പ്രസിഡന്റ് ആര്‍ച്ചാ അനീഷ്, ഷൈജു കുറ്റിക്കാട്, ജിതേഷ് മോഹന്‍, കെ.ആര്. രഞ്ജിത്ത്, എ.വി. രാജേഷ്, പ്രതിഭാ പ്രകാശ്, സുനില്‍ തളിയപറമ്പില്‍, അജോ കോച്ചേരി എന്നിവര്‍ സ്ഥാനാര്ഥിക്കൊപ്പമുണടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം
വേളൂക്കരയിലും മുരിയാടും തോമസ് ഉണ്ണിയാടന് പര്യടനം നടത്തി
തുടരണം ടീച്ചര്‍, നിറയണം വികസനം- ഡോ. ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഗീത ആല്‍ബം പ്രകാശനം ചെയ്തു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചിന്മയ മിഷന് ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കി