പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ബിജെപി പ്രതിഷേധം നടത്തി
പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് സോണ്‍ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൂമംഗലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടി ഏല്‍ക്കുകയുണ്ടായി പഷ്ണത്ത് വീട്ടില്‍ പ്രദീപിന്റെ മകന് അഞ്ച് വയസുള്ള വിഹാനേയും കോമ്പുരുപറമ്പില് വിപിന്റെ മകന് ഇവാന് കൃഷ്ണക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
പ്രതിഷേധ പ്രകടനം ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് സോണ്‍ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍ ഉദ്ഘാടനം തെയ്തു. പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിജോഷ് മുകുന്ദന് അധ്യക്ഷത വഹിച്ചു. ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സുവര്‍ണ വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കണ്ണന് കോമ്പാത്ത്, പട്ടിക ജാതി മോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് ഉണ്ണി പൂമംഗലം, വാര്‍ഡ് മെമ്പര്‍ അശ്വതി ജിനേഷ്, ദീപു ഗോപിനാഥ്, മണികണ്ഠന്, മീന അനില്‍കുമാര്‍, മിഥുന് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത് അരയംപറമ്പില്‍, ജനറല്‍ സെക്രട്ടറി ഉണ്ണിമായ, സെക്രട്ടറി ശ്രീമോന് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; തൃശൂര്‍ റൂറലില്‍ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍
കണ്ഠേശ്വരം കെഎസ്ആര്‍ടിസി റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0