ലീഡറുടെ പ്രചാരകയായി വന്ന ടീച്ചര്‍, പിന്നെ എംപിയായി, എംഎല്‍എയും
പ്രഫ സാവിത്രി ലക്ഷ്മണന്.
ഇരിങ്ങാലക്കുട: 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് മാള നിയോജകമണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, തീപാറുന്ന പോരാട്ടം. പതിനെട്ടുവയസുള്ളവര്ക്കു വോട്ടവകാശം അനുവദിച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. വിദ്യാര്‍ഥികളടക്കം യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് ഇടതുപക്ഷം ലീഡറെ തോല്പിക്കാന് രംഗത്തിറക്കിയത് ഒരു കോളജ് അധ്യാപികയെ. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രഫ. മീനാക്ഷി തമ്പാന്. മാള മണ്ഡലത്തില്‍ ഏറെ ശിഷ്യസമ്പത്തുള്ള മീനാക്ഷി ടീച്ചറുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഇതിനു തടയിടാനായി അതേ കോളജിലെ മലയാളം വകുപ്പ് മേധാവിയായിരുന്ന പ്രഫ സാവിത്രിലക്ഷ്മണനെ കോണ്‍ഗ്രസ് ലീഡര്ക്കുവേണ്ടി പ്രചാരണരംഗത്തിറക്കി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഓര്‍ക്കുന്നു തനിക്കെതിരെ പ്രത്യക്ഷപ്പെട്ട ആ കാര്‍ട്ടൂണ്‍
കൊച്ചുകവലകളില് ലീഡര്ക്കുവേണ്ടി പ്രസംഗിക്കുക എന്നതായിരുന്നു സാവിത്രി ടീച്ചറുടെ ചുമതല. കോളജ് വിട്ടാല്‍ രാത്രി ഒരുമണി വരെ പ്രചാരണരംഗത്തു സജീവം, കുറിക്കുകൊള്ളുന്ന വാക്കുകള്‍ പ്രസംഗത്തില്‍ നിറഞ്ഞതോടെ ഇടതുപക്ഷം ടീച്ചര്‍ക്കെതിരെയും രംഗത്തിറങ്ങി.
തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ താന്‍ പഠിപ്പിച്ചിരുന്ന സെന്റ് ജോസഫ്സ് കോളജിനു മുന്നിലും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തും ടീച്ചറെ മോശമായി ചിത്രീകരിച്ചുകൊണ്ട് കാര്ട്ടൂണുകള് പ്രത്യക്ഷപ്പെട്ടു. മാണിക്യം കാക്കുന്ന മണ്ഡലി എന്നതായിരുന്നു ആ പോസ്റ്ററിന്റെ തലക്കെട്ട്. മണ്ഡലി എന്നാല്‍ സര്‍പ്പം എന്നാണര്‍ത്ഥം. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ പുരോഹിതന്മാര് ചേര്‍ന്ന് ഒരു കുട്ട താങ്ങി നില്‍ക്കുകയും അതില്‍ കിടക്കുന്ന ലീഡറെ മഴ നനയാതെ സര്‍പ്പം പത്തി വിടര്‍ത്തി നില്ക്കുന്നു. ഇതില്‍ സര്‍പ്പത്തിന്റെ മുഖമായിരുന്നു ടീച്ചര്‍ക്ക്. ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായിരുന്നു.
എതിര്‍പക്ഷം തനിക്കു എതിരെ രംഗത്തിറങ്ങിയതോടെ രാഷ്ട്രീയ രംഗത്തും പ്രചരണ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മാളയിലെ മാണിക്യത്തെ കണ്ണിലെ കൃഷ്ണ മണിപോലെ സൂക്ഷിക്കുവാനാണ് ഒരു മാലാഖയെ പോലെ മീനാക്ഷി തമ്പാനെ ഇടതുപക്ഷം രംഗത്തിറക്കിയതെന്നും കെ. കരുണാകരന് പ്രതിപക്ഷത്തിരിക്കുമെന്ന ഇഎംഎസിന്റെ വാക്കുകള്‍ കരുണാകരന് ജയിക്കുമെന്ന സൂചനയാണ് നല്കുന്നതെന്ൊക്കെയായിരുന്നു സാവിത്രി ടീച്ചറുടെ പ്രസംഗിത്തിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ ലീഡര്‍ ജയിച്ചതോടെ ടീച്ചറും ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രവുവായി മാറി.
ലീഡറുടെ ഫോണ്‍വിളി, ലോകസഭാ സ്ഥാനാര്‍ഥിയായി
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന വേളയില്‍ കേരളത്തില്‍നിന്നും ഒരു വനിത മത്സരിക്കണമെന്ന നിര്‍ദേശമാണ് ടീച്ചര്‍ക്കു തുണയായത്. ലീഡര്ക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങി എന്നുള്ളതായിരുന്നു സാവിത്രി ടീച്ചറുടെ ഏക രാഷ്ട്രീയ പാരമ്പര്യം. ആ സമയത്തു ലോക്സഭാ തെരഞ്ഞെടുപ്പില്‍ പല വനിതകളെയും കോണ്‍ഗ്രസ് നേതാക്കള്‍ പരിഗണിച്ചെങ്കിലും ആരും മത്സരിക്കാന്‍ തയാറായിരുന്നില്ല. കേരളത്തില്‍നിന്നും വനിത വേണമെന്നുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ മുകുന്ദപുരം മണ്ഡലത്തെ തെരഞ്ഞെടുത്തതിനു പിന്നില്‍ ലീഡര്‍ കെ. കരുണാകരനു ചില ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ലീഡര്‍ പ്രതിനിധാനം ചെയ്യുന്ന മാള മണ്ഡലം ഉള്‍പെടുന്നതായിരുന്നു മുകുന്ദപുരം. തെരഞ്ഞെടുപ്പിനു മുമ്പ് ബയോഡാറ്റ ചോദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ടീച്ചറുടെ വീട്ടിലെത്തി.
രാജീവ് ഗാന്ധിക്ക് അയച്ചുകൊടുക്കാനാണ്. ഡല്‍ഹിയില്‍നിന്ന് ആവശ്യപ്പെട്ടിട്ടാണ്. ബയോഡാറ്റ നല്‍കാതായപ്പോള്‍, ടീച്ചര്‍ തന്നില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങള്‍ക്കറിയാവുന്ന ബയോഡാറ്റ അയച്ചുകൊടുക്കും എന്നായി അവര്‍. അങ്ങനെ സാവിത്രി ടീച്ചര്‍ മുകുന്ദപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. വിജയിച്ചു. 1989 ല്‍ മുകുന്ദപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തുനിന്ന് സിപിഎമ്മിന്റെ സി.ഒ. പൗലോസിനെ 18,754 വോട്ടുകള്‍ക്കാണ് ടീച്ചര്‍ തോല്പിച്ചത്. 1991 ല്‍ വീണ്ടും ടീച്ചര്‍ക്ക് അവസരം. സിപിഎമ്മിന്റെ തന്നെ കരുത്തനായ നേതാവ് എ.പി. കുര്യനെ 12,365 വോട്ടുകള്‍ക്കു തോല്പിച്ച് ഒരുവട്ടംകൂടി സാവിത്രി ലക്ഷ്മണന് ലോകസഭയിലെത്തി.
ലോകസഭയില്‍ നിന്നും നിയമസഭയിലേക്ക്
1996 നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഡര്‍ക്കു തൃശൂരില്‍ മത്സരിക്കണമെന്നു മോഹം. തൃശൂരാകുമ്പോള് ഗുരുവായൂര്‍ ഉണ്ട്. ഗുരുവായൂരപ്പന് ഇരിക്കുന്നിടത്തു മത്സരിച്ചാല്‍ കൊള്ളാമെന്നായിരുന്നു ലീഡറുടെ മോഹം. അങ്ങനെ തൃശൂരില്‍ കെ. കരുണാകരന് മത്സരിക്കാനെത്തിയപ്പോള്‍ പി.സി. ചാക്കോയ്ക്ക് മുകുന്ദപുരത്തു മത്സരിക്കാന്‍ അവസരം നല്കി. സാവിത്രി ലക്ഷ്മണന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുരംഗത്തു നിന്നു മാറി പിന്നെ ചാലക്കുടിയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചു രണ്ടുവട്ടം ജയിക്കാനും സാവിത്രി ലക്ഷ്മണനായി. 1996 ല്‍ ജനതാളിന്റെ എന്‍.എം ജോസഫിനേയും 2001 ല്‍ ദളിതിന്റെ തന്നെ എം.എ. പൗലോസിനേയും തോല്പിച്ച് നിയമസഭയിലെത്തിയ ടീച്ചര്‍, 2006 ല്‍ സിപിഎമ്മിലെ ബി.ഡി. ദേവസിയോടു തോറ്റു. ഇതിനിടയില്‍ കുറച്ചു കാലം മഹിള കോണ്‍ഗ്രസ് സംസഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1989 ലെയും 1991 ലെയും തെരഞ്ഞെടുപ്പുകളില്‍ മുകുന്ദപുരത്തുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാവിത്രി ലക്ഷമണന് സിപിഎം നേതാവ് സുശീല ഗോപാലന് ശേഷം രണ്ടുവട്ടം എംപിയായ ഏകവനിതയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി കെ.എസ്. അര്ജുന്