ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
ഇരിങ്ങാലക്കുട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവിന് എടതിരിഞ്ഞി മങ്കാട്ടില്‍ ക്ഷേത്രപരിസരത്ത് നല്കിയ സ്വീകരണം, യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് സ്ഥാനാര്‍ഥി പര്യടനത്തില്‍ വേളൂക്കരയില്‍ നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു പര്യടനത്തിന്റെ ഭാഗമായി കൊരുമ്പിശേരിയിലെ സ്വീകരണകേന്ദ്രത്തില്‍ പൈലറ്റ് വാഹനത്തിലെത്തിയവരോട് കൊരുമ്പിശേരിയിലെ പ്രായംചെന്നവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം മന്ത്രിയായിരിക്കുമ്പോഴും ഏതാവശ്യത്തിനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ ഇരിങ്ങാലക്കുട നഗരത്തിലും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലും പര്യടനം നടത്തി. എകെപി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിന് സമീപം സമാപിച്ചു. 36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ വീട് ഉള്‍പ്പെടുന്ന നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലുമായിരുന്നു പര്യടനം. ഓരോരുത്തരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്ഥാനാര്‍ഥിയുടെ ചെറുപ്രസംഗം. ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ട് മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ തൊട്ടുകാണിക്കാവുന്ന ഏതെങ്കിലും വികസന പ്രവൃത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാന്‍ എല്‍ഡിഎഫിനെ വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് മടക്കം. പി. മണി, എന്‍.കെ. ഉദയപ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ബിജു ആന്റണി, ടി.കെ. വര്‍ഗീസ്, വി.എ. മനോജ്കുമാര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ ഒപ്പമുണ്ടായി.
സ്വീകരണ കേന്ദ്രങ്ങളില്‍ ടി.ജി. ശങ്കരനാരായണന്, എ.വി. അജയന്, മിഥുന് പോട്ടക്കാരന്‍, കെ.കെ. ശിവന്, നവ്യകൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. പര്യടനത്തിന്റെ മൂന്നാംദിനത്തില്‍ വേളൂക്കരയിലും മുരിയാടും യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് പ്രചാരണം നടത്തി. വേളൂക്കരയിലെ ഐക്കരകുന്നില്നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകി പുല്ലൂരിലാണ് സമാപിച്ചത്. 50 കേന്ദ്രങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, ടി. നിര്‍മല, കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇന്നലെ ഷണ്മുഖം കനാല്‍ കോളനി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, സെന്റ് ജോസഫ്സ് കന്യാസ്ത്രീമഠം, വെളിച്ചെണ്ണ കമ്പനി, ടെക്സ്റ്റൈല്‍സ്, സേവാഭാരതി വാനപ്രസ്ഥാശ്രമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കാട്ടൂര്‍ പഞ്ചായത്തില്‍ കണ്വെന്ഷന് നടത്തി. ജില്ലാ പ്രഭാരി എം.എ. വിനോദ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി കെ.എസ്. അര്ജുന്
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം സമാപിച്ചു