നഗരമധ്യത്തില്‍ തകര്‍ന്ന സ്ലാബുകള്‍ അപകടക്കെണി; അധികൃതര്‍ കണ്ണുതുറക്കണം
ഇരിങ്ങാലക്കുട ഠാണാവില്‍ മെയില്‍ റോഡില്‍ കാനറാ ബാങ്കിന് ഏതിർവശത്ത് സ്ലാബ് തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: റോഡില്‍ സ്ലാബ് തകര്‍ന്നതോടെ അപകടഭീതിയിലായി കാല്‍നടയാത്രക്കാരും ചെറുവാഹനയാത്രക്കാരും. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ഠാണാ ജംഗ്ഷനില്‍ കനറാ ബാങ്കിന് എതിര്‍വശത്തായാണ് കാനയുടെ സ്ലാബ് തകര്‍ന്നത്. വലിയ അപകടമാണ് പതിയിരിക്കുന്നത്. കാനയുടെ അപകടാവസ്ഥ സമീപത്തെ കടയുടമകള്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ല. നിരവധി ഇരുചക്ര വാഹനങ്ങളും വഴിയാത്രികരുമാണ് ഇതുവഴി കടന്നുപോകുന്നത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ താത്കാലികമായി മുന്നറിയിപ്പ് അടയാളങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ടാര്വീപ്പകള് നിരത്തിവച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രിസമയങ്ങളില്‍ അപകടസാധ്യത കൂടുതലാണെന്നും ജാഗ്രതപാലിക്കണമെന്നും അല്ലാത്തപക്ഷം വലിയ അപകടങ്ങള്‍ സംഭവിക്കാമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു