വിജയത്തിന് പാട്ടുവണ്ടിയുമായി ഉണ്ണിയാടന്, കലാജാഥയുമായി ബിന്ദു, ജനസമ്പര്‍ക്ക സദസുകളുമായി സന്തോഷ് ചെറാക്കുളം
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവിന്റെ വിജയതതിനായുള്ള കലാജാഥ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി പാട്ടുവണ്ടിയെന്ന ആശയവുമായി സാംസ്ക്കാരിക സാഹിതി നിയോജകമണ്ഡലം മുഴുവന്‍ കറങ്ങി. രാവിലെ മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച പാട്ടുവണ്ടി രാത്രി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. അഡ്വ. ഹോബി ജോളി ഫ്ളാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ ഗാന്ധിഗ്രാം, അഡ്വ. ജോണ്‍ നിതിന്‍ തോമസ്, എം.ജെ. ടോം, പി.കെ. ജിനന്, ജോണ്സണ് മാടവന, ജോസഫ് പള്ളിപ്പാട്ട്, ഭരതന് പൊന്തേങ്കണ്ടത്ത്, ഗായകരായ കെ. മനോജ്കുമാര്‍, ശരത് മോഹന്‍, ടി.ജി. പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ആര്. ബിന്ദുവിന്റെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല തുടരണം ടീച്ചര്‍ നിറയണം വികസനം എന്ന സന്ദേശമുണര്‍ത്തി സംഘടിപ്പിച്ച കലാജാഥ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ടുകോണത്ത് നടന്ന ചടങ്ങില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ. സോണി ജോണ്‍, ഡോ. കെ. രാജേന്ദ്രന്, ഉദിമാനം അയ്യപ്പക്കുട്ടി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഇരിങ്ങാലക്കുട മാര്‍ക്കറ്റ്, എടതിരിഞ്ഞി, കാട്ടൂര്‍, വെള്ളായനി എന്നിവടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കലാ സംഘം ചാക്യാര്‍കൂത്ത്, നാടകം, ഫ്ളാഷ്മോബ്, സംഗീതശില്പം, നാടന്‍ പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം കുടുംബയോഗഹാളില് ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചു.

പുല്ലൂര്‍ അമ്പലനട ഉന്നതിയില്‍ നടന്ന കുടുംബയോഗ ജനസമ്പര്‍ക്ക സദസ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി ആളൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, മുരിയാട് വെസ്റ്റ് ഏരിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഊരകം, ജനറല്‍ സെക്രട്ടറി ജിബിന്‍, മണ്ഡലം സെക്രട്ടറി ശ്രീദേവി, ബൂത്ത് പ്രസിഡന്റ് നിതിന്‍ ശ്രീജോ, സജീഷ്, ശ്രീനാഥ്, ഗോപു, സുജീഷ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍