കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കുളത്തിന്റെ തെക്കേ അരികില്‍ വെട്ടുകല്ലുപയോഗിച്ച് മതില് കെട്ടുന്ന പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: കുട്ടന്‍കുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ തെക്കേ അരികില്‍ പൈ തൃകമതില് നിര്‍മാണം ഉത്സവത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്തുവകുപ്പ്. തെക്കേ അരികില്‍ വെട്ടുകല്ലുപയോഗിച്ച് പൈതൃകമതില്‍ നിര്‍മാണം ആരംഭിച്ചു. ഉത്സവത്തിനു മുന്‍പേ മതില് നിര്‍മാണം പൂര്‍ത്തിയാക്കി, റോഡ് മണ്ണിട്ട് ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കും.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കുളത്തിന്റെ പടിഞ്ഞാറുഭാഗം തത്കാലം ഉത്സവം കഴിയുന്നതുവരെ ഷീറ്റ് വച്ച് അടച്ച് ഉത്സവശേഷം പണി പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍നിന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തെക്കേ അതിരിലൂടെയാണ്. ഒരേക്കറിലധികം വിസ്തൃതിയില്‍ ദീര്‍ഘ ചതുരാകൃതിയില്‍ സ്ഥിതി ചെയ്യു ന്ന കുളത്തിന്റെ തെക്കേമതില്‍ 2021 മേയ് 15-ന് പുലര്‍ച്ചെ പെയ്ത മഴയില്‍ നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് പോയിരുന്നു.
കുട്ടന്‍കുളം സംരക്ഷിക്കണമെന്ന ദേവസ്വം അപേക്ഷ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 4.04 കോടി രൂപ ചെലവഴിച്ചാണ് കുളം വ്യത്തിയാക്കി സൗന്ദര്യവത്കരിക്കുന്നത്. കുട്ടന്‍കുളം നവീകരണത്തില്‍ തെക്കുഭാഗത്തെ അരിക് കെട്ടുന്നത് ഉത്സവ ത്തിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം പൊതുമരാമത്തുവകുപ്പ് ബില്‍ഡിംഗ്സ് വിഭാഗത്തിനും കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്കും കത്തുനല്‍കിയിരുന്നു. പത്തുദിവസം നീളുന്ന കൂടല്‍മാണിക്യം ഉത്സവകാലത്ത് ഈ വഴിയിലൂടെയാണ് ജനങ്ങളും ആനകളുമെല്ലാം ക്ഷേത്രത്തിലെത്തിച്ചേരാറുള്ളത്. കൂടല്‍മാണിക്യം ഉത്സവം 28 ന് കൊടിയേറി മേയ് എട്ടിന് ആറാട്ടോടെ സമാപിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി