പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു ആളൂരില്‍ കുടുംബ സംഗമത്തില്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ പാരമ്യത്തിലെത്തിയതോടെ സ്ഥാനാര്‍ഥികള്‍ അവസാനവട്ട പര്യടനത്തിന്റെ തിരക്കിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പു റാലികളും കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
വാക്ക് വിത്ത് ബിന്ദു ടീച്ചര്‍ എന്ന പേരില്‍ മുനിസിപ്പല്‍ മൈതാനത്ത് സ്ഥാനാര്‍ഥിയുടെ പടവും ചിഹ്നവും ആലേഖനം ചെയ്ത ടീഷര്‍ട്ടും ധരിച്ച് പ്രവര്ത്തകരൊടൊപ്പം ഡോ. ആര്. ബിന്ദു പ്രഭാത സവാരി നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വോട്ടഭ്യര്‍ഥിച്ച് പൊറത്തിശേരി, ടൗണ്‍ മേഖലകളിലെ കടകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. രാവിലെ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിയ ഉണ്ണിയാടന് തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു.

തുടര്‍ന്ന് സാന്ത്വന സദനം, മാപ്രാണത്തെ കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ഥന നടത്തി. ടൗണിലെ കച്ചവട സ്ഥാപനങ്ങളിലും വിവിധ മണ്ഡലങ്ങളിലായി 15 ഓളം കുടുംബയോഗങ്ങളിലും പങ്കെടുത്തു. കാട്ടൂരില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.

രാവിലെ പൊറത്തിശേരി മേഖലയില്‍ ബംഗ്ലാവ് സെന്ററില്‍ നിന്ന് ആരംഭിച്ച പര്യടനം 16 സ്ഥലങ്ങളില്‍ പര്യടനം നടത്തി ഉച്ചയ്ക്ക് കലാസമിതിയില്‍ സമാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് ടൗണ്‍ പ്രദേശത്ത് അല്‍വേര്‍ണിയ മാത്തില്നിന്ന് ആരംഭിച്ച പര്യടനം 17 സ്ഥലങ്ങളില്‍ വോട്ടഭ്യര്‍ഥന നടത്തി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. മൂര്‍ക്കനാട് ആലുംപറമ്പ്, മാടായിക്കോണം സ്കൂള്‍, മാപ്രാണം സെന്റര്‍, പള്ളിക്കാട് സെന്റര്‍, മാര്‍ക്കറ്റ്, ചന്തക്കുന്ന്, കെഎസ്ആര്‍ടിസി എകെപി ജംഗ്ഷന്, മഹാത്മ പാര്‍ക്ക്, കുട്ടന്‍കുളം എന്നി പ്രദേശങ്ങളിലടക്കമുള്ള സ്ഥലങ്ങളിലായിരുന്നു പര്യടനം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി