നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
ഇത് സൗഹാര്‍ദത്തിന്റെ മാതൃക...... ഇരിങ്ങാലക്കുടയില്‍ ഇന്നലെ നടന്ന കൊട്ടികലാശത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദുവും ഹസ്തദാനംചെയ്യുന്നു.
ഇരിങ്ങാലക്കുട: മെല്ലെ തുടങ്ങി പേമാരിയായ പോലെ… ഇരിങ്ങാലക്കുടയില്‍ പതിവില്‍ കവിഞ്ഞ ആവേശത്തോടെയായിരുന്നു മൂന്നു മുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. ഉത്സ പ്രതീതി ഉണര്‍ത്തിയ കൊട്ടികലാശത്തില്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. മൂന്ന് മുന്നണികളും ഒരുപോലെ നടത്തിയ ആവേശകരമായ പ്രചാരണ കൊട്ടികലാശത്തോടെ നിയമസഭ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍.

ശബ്ദ പ്രചരണം അവസാനിക്കുന്ന ഇന്നലെ വൈകീട്ട് നഗരം കേന്ദ്രീകരിച്ച് പ്രകടനമായി എത്തിയ മുന്നണി പ്രവര്‍ത്തകരുടെ ആവേശം അലതല്ലുന്നതായിരുന്നു കൊടിതോരണങ്ങളും കട്ട്ഔട്ട്കളും ഫ്ലക്സുകളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തില്‍ നിറഞ്ഞുനിന്നത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. കാവടികളും വാദ്യമേളവും കൊട്ടികലാശത്തിന് കൊഴുപ്പേകി. സമാധാനപരമായിട്ടായിരുന്നു ഇരിങ്ങാലക്കുടയിലേയും പരിസര പഞ്ചായത്തുകളിലേയും കൊട്ടികലാശം.

ഇരിങ്ങാലക്കുട പോലീസ് സര്‍വ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു. മെയിന്‍ റോഡിലൂടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോയുമായി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ കടന്നു പോയി. പഴയ ചന്തപ്പുര ജംഗ്ഷനില്‍വച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവും പരസ്പരം വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഹസ്തദാനം നടത്തി. കൊട്ടിക്കലാശത്തിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മാപ്രാണം ജംഗ്ഷനില്‍ നിന്നും ഇരുചക്രവാഹനങ്ങളുമായി പൂതംകുളം മൈതാനിയില്‍ എത്തി. അവിടെനിന്നു ആരംഭിച്ച റോഡ് ഷോ ഠാണാ ജംഗ്ഷന് വഴി മെയിന്‍ റോഡിലൂടെ ആല്‍ത്തറ പരിസരത്ത് സമാപിച്ചു.

വൈകീട്ട് നാലിന് രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡു വഴി മെയിന്‍ റോഡിലൂടെ ഠാണാ ജംഗ്ഷനില്‍ സമാപിച്ചു. കുട്ടന്‍കുളം പരിസരത്തുനിന്നു ആരംഭിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാകുളത്തിന്റെ റോഡ് ഷോ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, പി. മണി, അഡ്വ. കെ.ആര്. വിജയ, ആര്.എല്‍. ശ്രീലാല്‍, വി.എ. മനോജ്കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ടി.കെ. വര്‍ഗീസ്, രാജു പാലത്തിങ്കല്‍ എല്‍ഡിഎഫിന്റെ റോഡ്ഷോക്ക് നേതൃത്വം നല്കി. നഗരസഭ ചെയര്മാന് എം.പി.ജാക്സണ്, യുഡിഎഫ് നേതാക്കളായ ആന്റോ പെരുമ്പുള്ളി, ടി.വി. ചാര്‍ളി, സോണിയ ഗിരി എന്നിവര്‍ യുഡിഎഫിന്റെ റോഡ്ഷോക്കു നേതൃത്വംനല്കി. ബിജെപി നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, ആര്‍ച്ച അനീഷ്, ലിഷോണ്‍ കാട്ടള എന്നിവര്‍ എന്‍ഡിഎ നടത്തിയ റോഡ്ഷോ ക്കു നേതൃത്വംനല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി