നിശബ്ദം…..കേള്‍ക്കാം ആ നെഞ്ചിടിപ്പ്…..
ജനാധിപത്യത്തിലേക്കുള്ള യാത്ര തെരഞ്ഞെടുപ്പ് ചൂടില്‍.... നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രഹികള്‍ വാങ്ങി കൊണ്ടു പോകുന്ന ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നിന്നുള്ള ചിത്രം. പുറകില്‍ ഇവര്‍ക്കു പോകുവാനുള്ള ബസുകള്‍ നിരയായി കിടക്കുന്നതും കാണാം.
ഇരിങ്ങാലക്കുട: വോട്ടെടുപ്പിനു മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളും അണികളും നിശബ്ദ പ്രചരണത്തിലായിരുന്നു ഇന്നലെ. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ സജീവമായിരുന്നു. കഴിഞ്ഞ രണ്ടു തവണകളിലായി കൈവിട്ടുപോയ വിജയം തിരിച്ചുപിടിക്കാന്‍ യുഡിഎഫും മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും വിജയം ഉറപ്പിക്കുവാന്‍ ബിജെപിയും സജീവമായി രംഗത്തുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് ഇന്നലെ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. രാവിലെ മുതല്‍ വേളൂക്കര, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പരമാവധി ആളുകളെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട ടൗണ്‍, മാപ്രാണത്തെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനംനടത്തി. വിവാഹ വീടുകളും മരണവീടുകളും സന്ദര്‍ശിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട, മാപ്രാണം എന്നിവടങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു