ഐക്കരക്കുന്നില്‍ സംഘര്‍ഷം; ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു; പ്രതി പിടിയില്‍
പ്രതി സലോഷ്.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നില്‍ സംഘര്‍ഷം. ബിജെപി ബൂത്ത് പ്രസിഡന്റ് നടവരമ്പ് കളത്തേരി വീട്ടില്‍ സുരേഷിന് ( 62 ) വയറ്റില്‍ കുത്തേറ്റു. പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസില്‍ എത്തിയ സുരേഷിനെ നിരവധി കേസുകളിലെ പ്രതിയായ സലോഷ് എന്ന ആള് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് സുരേഷിന്റെ ബന്ധു മണികണ്ഠന് പറഞ്ഞു.

കുത്തേറ്റ സുരേഷിനെ വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചീട്ടുണ്ട്. ഇതേ സമയം പ്രതിയുടെ കൂടെ രണ്ട് പേര് കൂടി ഉണ്ടായിരുന്നതായും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അക്രമണം നടത്തിയ കാപ്പ പ്രതിയെ പോലീസ് പിടികൂടി. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ സ്റ്റേഷന് റൌഡിയായ വേളൂക്കര വില്ലേജ് ഡോക്ടര്‍ പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടില്‍ സലോഷ് (31) ആണ് പിടിയിലായത്. സലോഷ് 2024 ല്‍ കാപ്പ നിയമ പ്രകാരം 6 മാസവും 2025 ല്‍ കാപ്പ നിയമ പ്രകാരം 6 മാസം നാടുകടത്തിയ പ്രതിയും 2026 ല്‍ കാപ്പ പ്രകാരം ജയിലിലടക്കാനുള്ള നടപടി നടന്നുവരുന്നതും ഇരിങ്ങാലക്കുട, കാട്ടൂര്‍, പോലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമകേസിലും രണ്ട് അടിപിടി കേസിലും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും പോലീസ് അറിയിച്ചു. പോലീസ് സംഭവ സ്ഥലത്ത് പെട്രോളിംഗ് നടത്തുണ്ട്. സംഭവത്തില്‍ ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷ സാധ്യതയെക്കുറിച്ച് നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും പരാജയ ഭീതി പൂണ്ട സിപിഎം ക്രിമിനലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. നേതാക്കളായ കൃപേഷ് ചെമ്മണ്ട, ലോചനന്‍ അമ്പാട്ട്, സുഭീഷ് പി എസ് , അഖിലാഷ് വിശ്വനാഥന്, ശ്യാംജി മാടത്തിങ്കല്‍, അജീഷ് പൈക്കാട്ട്, ജിതേഷ് മോഹന്‍, ഷൈജു കുറ്റിക്കാട്ട്, കെ ആര് രഞ്ജിത്ത്, വി സി രമേഷ്, അജു കോച്ചേരി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാധ്യമ, യുവജന, രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
വയോജനങ്ങള്‍ക്ക് ഒരുമിച്ച് സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്