ആദ്യം മംഗല്യം, പിന്നെ വോട്ട്
വിവാഹശേഷം വോട്ട് രേഖപ്പെടുത്തിയ സിജിന വരന് ഡേവിഡിനൊപ്പം.
സമ്മതിദാനം വിനിയോഗിക്കാന്‍ കല്യാണ പന്തലില്‍ നിന്നും മണവാട്ടിമാര്‍ വോട്ട് രേഖപ്പെടുത്താനെത്തി
ഇരിങ്ങാലക്കുട: കല്യാണ മണ്ഡപത്തില്‍ നിന്നും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ നവവധുമാര്‍ വിരലില്‍ വോട്ടു മഷി പുരട്ടാനായി വിവാഹ വേഷത്തില്‍ പോളിംഗ് ബൂത്തിലെത്തി. പരിവാഹനങ്ങളുമായി വിവാഹ വേഷത്തിലെത്തിയ ഇവര്‍ ബൂത്തുകളിലെ കൗതുക കാഴ്ചയായിരുന്നു. വോട്ട് ചെയ്യുവാന്‍ വന്നിരുന്ന ജനങ്ങള്‍ ഇവരെ ഹൃദ്യമായി വരവേറ്റു. വോട്ടടയാളം പതിഞ്ഞ വിരലുയര്‍ത്തി ഫോട്ടോയും സെല്‍ഫിയുമെടുത്ത് നവവധുമാര്‍ വീണ്ടും കല്യാണത്തിന്റെ ആഘോഷങ്ങളിലേക്ക് തിരിച്ചുപോയി.
സീരിയല്‍ താരവും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ കോഴിക്കോട് സ്വദേശി ഡേവിഡും ഇരിങ്ങാലക്കുട മുല്ലക്കാട് സ്വദേശി കരപറമ്പില്‍ പരേതനായ ജോസിന്റെയും ഷൈനിയുടെയും മകളായ സിജിനയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നലെ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ വിവാഹ തിരുകര്‍മങ്ങള്‍ക്കു ശേഷം തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി സിജിന വോട്ടു രേഖപ്പെടുത്തി.
സിജിനക്കൊപ്പം വരന് ഡേവിഡും പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു. സിജിനയുടെ മാതാവ് ഷൈനിയും സഹോദരങ്ങളായ തോമസ്, സിജോ എന്നിവര്‍ക്കൊപ്പം ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി എഴുത്താണികുന്നേല്‍ മാത്യുവിന്റെയും മാര്‍ഗരറ്റിന്റെയും മകനായ ഡേവിഡ് നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. പോളിംഗ് ബൂത്തിലെത്തിയ സീരിയല്‍ താരം ഡേവിഡിനൊപ്പം സെല്ഫിയെടുക്കുവാന് സ്ത്രീകള്‍ തിരക്കു കൂട്ടിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്