കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തിലെ അമ്പുതിരുനാളിന് നോര്‍ത്ത്് ചാലക്കുടി വികാരി ഫാ. പോള്‍ എ. അമ്പൂക്കന് കൊടിയേറ്റുന്നു.
കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടികയറി. നോര്‍ത്ത് ചാലക്കുടി വികാരി ഫാ. പോള്‍ എ. അമ്പൂക്കന് കൊടിയേറ്റം നിര്‍വഹിച്ചു. 11, 12 തിയതികളിലാണ് തിരുനാള്‍. ഇന്ന് വൈകീട്ട് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടല്നിവഹിക്കും. നാളെ രാവിലെ 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രദക്ഷിണം, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവെക്കല്‍ എന്നിവയ്ക്ക് രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി 9.45ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 12ന് രാവിലെ 6.30നും 10നും 3.30നും ദിവ്യബലി ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് സൗത്ത് താണിശേരി വികാരി ഫാ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍ സന്ദേശം നല്‍കും. 3.30ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ഷാജു തേയ്ക്കാനത്ത് മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചതിരിഞ്ഞ് 4.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണവിസ്മയം, വാദ്യമേളങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 13ന് രാവിലെ 6.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള അനുസ്മരണബലി, പൊതുഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6.45ന് അങ്ങാടി അമ്പ് മണ്ണാര്‍മൂലയില്‍ നിന്ന് ആരംഭിച്ച് രാത്രി 10ന് പള്ളിയില്‍ എത്തും. തുടര്‍ന്ന് സമാപനം. എട്ടാമിടതിരുനാള്‍ ദിനമായ 19ന് രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി, സന്ദേശം, പ്രദക്ഷണം എന്നിവയക്ക് രൂപത വികാരി ജനറാള്‍ മോണ്‍.
ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവകദിനമായ 26ന് രാവിലെ 6.30ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ ജോയ് പൊന്മിനിശേരി, ജോണി എടപ്പിള്ളി, വിന്‍സെന്റ് കിഴക്കനൂന്, ജനറല്‍ കണ്‍വീനര്‍ എന്‍.ഒ. പോള്‍ നെടുമ്പാക്കാരന്‍, സപ്ലിമെന്റ് ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ ലിജോ ജോസ് കല്ലന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം