കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വിഷുപടക്കചന്ത
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുവിനോടനുബന്ധിച്ചു തുടങ്ങിയ വിഷു പടക്കചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണന് ആദ്യവില്പന ഏറ്റുവാങ്ങി. പടക്ക ചന്തയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് പ്രമുഖ കമ്പനികളായ ബര്‍മ്മ, രുദ്ര, അയ്യന്, ചാമ്പ്യന്‍, ശ്രീകാളീശ്വരി, വനിത എന്നീ കമ്പനികളുടെ ഗുണനിലവാരമുള്ള കമ്പിത്തിരി, മത്താപ്പു, മേശപ്പൂ, തലചക്രം, മറ്റിനങ്ങള്‍, വര്‍ണമഴ തുടങ്ങിയവ നിശ്ചിത വിലയ്ക്ക് ആവശ്യാനുസരണം ലഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഡയറക്ടര്‍മാരായ മധുജ ഹരിദാസ്, മുഹമ്മദ് ഇക്ബാല്‍, പി.പി. ആന്റണി, രാജേഷ് കാട്ടിക്കോവില്‍ എന്നിവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ഇ.എല്‍. ജോസ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സി.എസ്. സജീഷ് നന്ദിയും പറഞ്ഞു. വിഷുപടക്കചന്ത 14ന് വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്നതാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍