മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കലാകാരന് വേണുജിക്ക് സമര്‍പ്പിച്ചു
മാണിക്യശ്രീ പുരസ്കാരം നളിന്‍ ബാബു കൂടിയാട്ട കലാകാരന് വേണുജിക്ക് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കലാകാരന് വേണുജിക്ക് സമര്‍പ്പിച്ചു. കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് തെക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ മാണിക്യം വേദിയില്‍ വച്ച് മാണിക്യശ്രീ പുരസ്കാരം നളിന്‍ ബാബു പ്രശസ്ത കൂടിയാട്ട കലാകാരന് വേണുജിക്ക് സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളീ ഹരിതം ആമുഖപ്രഭാഷണം നടത്തി. കഥകളി ആചാര്യന് രാഘവനാശാന്, തന്ത്രി പ്രതിനിധി ഗോവിന്ദന് നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ കെ. ബിന്ദു, വി.സി. പ്രഭാകരന്, രാഘവന് മുളങ്ങാടന്‍, കൗണ്‍സിലര്‍ പി.സി. രഘു, ആദിശ്രീ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം