ഗണപതി സ്തുതികളുമായി ഹൃദ്യ ഹരിദാസ് മോഹിനിയാട്ടത്തില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ സംഗമം വേദിയില്‍ ഹൃദ്യ ഹരിദാസ് അവതരിപ്പിച്ച മോഹിനിയാട്ടം.
ഇരിങ്ങാലക്കുട: കൂടല്‍മണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മോഹിനിയാട്ട വേഷത്തില്‍ ഗണപതി സ്തുതികളുമായാണ് ഹൃദ്യ ഹരിദാസ് അരങ്ങിലെത്തിയത്. സുബ്രഹ്മണ്യസ്വാമി, ത്യാഗരാജകൃതിയായ നകുമോമുഗളവാണി, ഗണപതി സ്തുതി എന്നിങ്ങനെ നാല് ഇനങ്ങളാണ് അവതരിപ്പിച്ചത്. സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്തരൂപത്തില്‍ ജയകൃഷ്ണനുണ്ണി സംഗീതം നല്‍കിയും നീലംപേരൂര്‍ സുരേഷ് വായ്പാട്ടിലും കലാനിലയം പ്രകാശന് മദ്ദളത്തിലും തൃശൂര്‍ മുരളി വീണയിലും ഇരിങ്ങാലക്കുട പി. നന്ദകുമാര്‍ ഇടയ്ക്കയിലും പിന്നണിയിലുണ്ടായിരുന്നു. ഗുരു നിര്‍മല പണിക്കരുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചുവരുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു പുറമേ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തിലും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. നാലാം വയസില്‍ നൃത്ത പരിശീലനം ആരംഭിച്ച ഹൃദ്യ 15 വര്‍ഷത്തിലേറെയായി മോഹിനിയാട്ടം പരിശീലിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നിവയില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദൂരദര്‍ശന്റെ ഗ്രേഡഡ് ആര്‍ടിസ്റ്റ് ആണെന്നതിനു പുറമേ സെന്‍ട്രല്‍ ഗവണ്മെന്റിന്റെ യംഗ് ആര്‍ടിസ്റ്റ് പുരസ്കാരവും ഹൃദ്യയെ തേടിയെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ ഹൃദ്യയുടെ അച്ഛന് കലാനിലയം ഹരിദാസ് കഥകളി ചുട്ടി മേക്കപ്പ് ആര്ടിസ്റ്റാണ്. രമയാണ് അമ്മ.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍