കൂടല്‍മാണിക്യം ഉത്സവം; ആവേശമായി ആദ്യ ശീവേലിയുടെ പഞ്ചാരി മേളം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന ആദ്യശീവേലി എഴുന്നള്ളിപ്പിലെ പഞ്ചാരി മേളം
ഇരിങ്ങാലക്കുട: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയുടെ പ്രമാണത്തിലായിരുന്നു ആദ്യശീവേലിമേളം. പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റി. നാലു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേഗോപുരത്തില്‍ ശീവേലിക്കായി എത്തി, പഞ്ചാരിയുടെ ഒന്നാംകാലത്തിന്റെ ആദ്യകോല്‍ മേളപ്രാമാണികന്റെ ചെണ്ടപ്പുറത്ത് വീണ് നാദമായപ്പോള് അകമ്പടിയായി കൊമ്പും കുഴലും ചേങ്ങിലയും താളമിട്ടു.

ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ അനാര്‍ഭാടമായ നാലു പ്രദക്ഷിണത്തിനു ശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദി കുറിക്കുകയായി. ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്ക് കടന്നു. ചെമ്പടയില്‍ വകകൊട്ടല്‍ ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. നാലുമണിക്കൂര്‍ നീണ്ട ആദ്യശീവേലിക്ക് സമാപനംകുറിച്ച് ഭക്തര്‍ നിര്‍വൃതിയോടെ മടങ്ങി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പെരുവനം പ്രകാശന്‍മാരാര്‍ പ്രമാണം വഹിച്ചു. കുട്ടന്‍കുളങ്ങര അര്ജുനന് ഭഗവാന്റെ തിടമ്പേറ്റി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി