തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. അജോ പുളിക്കന്‍ സമീപം.
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം പറപ്പൂക്കര അസി. വികാരി ഫാ. വിനോയ് തെറ്റയില്‍ നിര്‍വഹിക്കും. അമ്പു തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് പൊയ്യ വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൂടുതുറക്കല്, അമ്പ്, വള എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 10.30ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ മേയ് മൂന്നിന് രാവിലെ 6.30ന് ദിവ്യബലി, 9.30ന് പ്രസുദേന്തി വാഴ്ച തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക്് കറുകുറ്റി ആശ്രമം ഫാ. ടുബി കുന്നത്ത് സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. ലിന്റോ കുറ്റിക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 3.45ന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വര്‍ണമഴ, രാത്രി 9.30ന് കൂട് കയറ്റം എന്നിവ നടക്കും. മേയ് നാലിന് പരേതരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലിയും സെമിത്തേരിയില്‍ ഒപ്പീസും ഉണ്ടായിരിക്കും.
രാത്രി ഏഴിന് ടീം മടിയന്‍സ് അവതരിപ്പിക്കുന്ന മെഗാ ഗാനമേള. മേയ് പത്തിന് ഊട്ടുതിരുനാള് ദിനത്തില്‍ രാവിലെ 6.30ന് ദിവ്യബലി, 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. ആളൂര്‍ ബിഎല്‍എം ഡയറക്ടര്‍ ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. അജോ പുളിക്കന്‍, ട്രസ്റ്റിമാരായ ബാബു അക്കരക്കാരന്‍, ആന്റോ മല്പ്പാന്, ജനറല്‍ കണ്‍വീനര്‍ ഡേവീസ് അയ്യമ്പിള്ളി, ജോ. ജനറല്‍ കണ്‍വീനര്‍ ബാബു പുന്നശേരി, പബ്ലിസിറ്റി കണ്‍വീനര്‍ ഷിന്റോ കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി