വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി നടത്തിയ ആരോഗ്യ പരിശോധന ക്യാമ്പ്.
വേളൂക്കര: വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി. ജീവിതശൈലി രോഗ നിര്‍ണയത്തിന്റെ ഭാഗമായി ഉയരം, തൂക്കം, അരവണ്ണം, ബിഎംഐ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിച്ചു. ടിബി രോഗം കണ്ടെത്താനായി സ്ക്രീനിംഗ് നടത്തി. പാഴ്വസ്തുക്കള് കൈകാര്യം ചെയ്യുന്നതിനിടയില്‍ അപകടകരമായ മെഡിക്കല്‍ മാലിന്യങ്ങള്‍ ചിലപ്പോഴെങ്കിലും കൈകാര്യം ചെയ്യേണ്ടി വരുന്നതു കൊണ്ട് ഹെപ്പറ്റൈറ്റിസ് ബി വരുന്നതിനുള്ള സാധ്യത ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉണ്ട്. അതിനാല്‍ എല്ലാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരായുള്ള വാക്സിന് ആദ്യ ഡോസ് നല്കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.യു. രാജേഷ് ആരോഗ്യ പരിശോധന ക്യാമ്പിന് നേതൃത്വം നല്കി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പാക്കിയ ആരോഗ്യകരമായ ഭക്ഷണ ശൈലി പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ചായ, മധുരപാനീയങ്ങള്‍, എണ്ണ പലഹാരം എന്നിവ ഒഴിവാക്കി പകരം സംഭാരവും പ്രോട്ടീന്‍ അടങ്ങിയ സാലഡും ആണ് കൊടുത്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും ബോധവത്കരണ ക്ലാസും നടത്തി