കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി
ഇരിങ്ങാലക്കുട: സംഗമപുരിയെ ഉത്സവാവേശത്തിലാക്കി ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു. കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍മരത്തിലും ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേത്രം വരെയുമാണ് ദീപാലങ്കാരം. ഈ വര്‍ഷവും ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേത്രം വരെയുള്ള ദീപാലങ്കാരങ്ങളും കുട്ടന്‍കുളം ജംഗ്ഷനില്‍ നൂറ് അടി ഉയരമുള്ള അഞ്ചുനിലകളിലായുള്ള അലങ്കാരപ്പന്തലും ഐസിഎല്‍ ഗ്രൂപ്പാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. പള്ളിവേട്ട ആലില്‍ ദീപാലങ്കാരങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നിസാര്‍ അഷറഫാണ്.

കഴിഞ്ഞ 20 വര്‍ഷമായി ആല്‍ത്തറയില്‍ ദീപാലങ്കാരം ഒരുക്കുന്നത് നിസാറാണ്. ഇരിങ്ങാലക്കുടയുടെ മത സൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ് ആല്‍മരം. കൂടല്‍മാണിക്യം ഉല്‍സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങായ പള്ളിവേട്ട ആരംഭിക്കുന്നത് ഈ ആല് തറയില്‍ നിന്നാണ്. അതുപോലെ സെന്റ് തോമസ് കത്തിഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച പ്രദക്ഷിണം ഈ ആല്തറയില് എത്തി ചേര്‍ന്ന് കൊണ്ടാണ് തിരിഞ്ഞ് പോകുക. ഇതിനോടനുബന്ധിച്ച് ദേവസ്വം ഭാരവാഹികള്‍ പള്ളി വികാരിയെ പൊന്നാടയണിച്ച് ആദരിക്കുകയും പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദാഹശമനി നല്‍കുകയും ചെയ്യുന്നത് ഈ ആല്‍മരത്തിനു സമീപത്തുവച്ചാണ്. ദീപാലങ്കാരങ്ങളുടെ ഉത്ഘാടനം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കത്തിഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി, എന്നിവര്‍ മതസൗഹാര്‍ദ സന്ദേശങ്ങള്‍ നല്കി. ഐസിഎല്‍ ഫിന് കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ മുഖ്യതിഥി ആയിരുന്നു.
മൃദംഗമേള ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കിഴക്കേനടപ്പുരയില്‍ കൊരമ്പു മൃദംഗകളരിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി. അഞ്ചു വയസു മുതല്‍ 55 വയസുവരെയുള്ള അമ്പതില്പരം വിദ്യാര്‍ഥികളാണ് ഈ മേളയില്‍ പങ്കെടുത്തത്. മൃദംഗത്തിലെ ആദ്യ പാഠമായ ത, തി, തോം, ന മുതല്‍ മൃദംഗ വായനയിലെ

മുഖ്യ ഇനങ്ങളായ മോറ, കോറുവ, കുറപ്പ് എന്നിവയും പഞ്ചനടയും, കൂട്ടിച്ചേര്‍ത്താണ് മൃദംഗമേള അവതരിപ്പിച്ചത്. മേളയിലെ ത, തി, തോം, ന വിദ്യാര്‍ഥികള്‍ ഗുരുവിനൊപ്പം ഏറ്റു ചൊല്ലിയതോടെപ്രേക്ഷകര്ക്കു ഹരമായി. താള വാദ്യോപകരണമായ മൃദംഗം മാത്രമുപയോഗിച്ച് മറ്റൊരുവദ്യോപരകരണത്തിന്റെയും അകമ്പടിയില്ലാതെ ഇത്രയും നേരം ഒരുമിച്ചിരുന്നു ഒരേ താളത്തില്‍ ഇടതടവിലാതെ മേള അവതരിപ്പിച്ചത് ക്ഷേത്രദര്ശനതിനു വന്ന ഭക്തജനങ്ങള്‍ക്കു ഏറെ അനുഭൂതിയും ആനന്ദവും ഉളവാക്കി. സംഗീത ലോകത്തു സമാനതകളില്ലാത്ത കലാരൂപമായ മൃദംഗമേള 1980 മുതല്‍ എല്ലാ വര്‍ക്ഷവും കൂടല്‍മാണിക്യം തിരുവുത്സവത്തിന് മൃദംഗമേള അവതരിപ്പിക്കാറുണ്ട്. മൃദംഗ മേളാജര്യന് കൊരമ്പു സുബ്രഹ്മണ്യന് നമ്പൂതിരിയാണ് മൃദംഗ മേള ചിട്ടപ്പെടുത്തിയത്. മകനും ശിക്ഷ്യനുമായ വിക്രമന് നമ്പൂതിരിയാണ് ഇപ്പോള്‍ മേളക്കു നേതൃത്വം നല്‍കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍