കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
രതീഷ്
ആളൂര്‍: കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച ആളൂര്‍ മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പില് വീട്ടില്‍ രതീഷ് (45) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഒരു വര്‍ഷക്കാലത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മാനാട്ടുകുന്നില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് രതീഷിനെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രതീഷ് ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആറ് വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച കേസുകളിലും ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുക എന്നിങ്ങനെയുള്ള 20 ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടന്, എസ്ഐ മനു പി. ചെറിയാന്, സിപിഒമാരായ ആദര്‍ശ്, അരുണ്‍, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍