നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കുന്നമ്പത്ത് ശ്രീനിവാസന് പാവക്കഥകളിയിലെ ദുര്യോധനനെ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഇന്‍ഡ്യയിലെ പ്രമുഖ കലാസ്ഥാപനങ്ങളിലൊന്നായ ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയം ഇരിങ്ങാലക്കുട നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു അവരുടെ ഉന്നതപുരസ്കാരമായ ദക്ഷിണചിത്ര വിരുദു നല്കി ആദരിക്കുന്നു. പാവക്കഥകളി കലാകാരന്മാരായ കുന്നമ്പത്ത് ശ്രീനിവാസനും കെ.സി. രാമകൃഷ്ണനുമാണ് ഈ ബഹുമതി സ്വീകരിക്കുവാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. കുന്നമ്പത്ത് ശ്രീനിവാസന് സര്‍ട്ടിഫിക്കറ്റും മുപ്പതിനായിരം രൂപയും കെ.സി. രാമകൃഷ്ണന് ഇരുപതിനായിരം രൂപയുമാണ് നല്‍കുക.
അവാര്‍ഡ് ദാന ചടങ്ങില്‍ നടനകൈരളി സംഘം പാവക്കഥകളി അവതരിപ്പിക്കുന്നു. കലാനിലയം ഹരിദാസ്, ഹരീഷ് രാമകൃഷ്ണന്, രതീഷ്, വി. മാണിക്യന്, കലാനിലയം രാമകൃഷ്ണന് എന്നിവരാണ് അവതരണത്തില്‍ പങ്കെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്‍ഡ്യയിലെ പ്രധാനപ്പെട്ട എട്ടു പാവകളി കലാരൂപങ്ങളെ പോസ്റ്റല്‍ സ്റ്റാമ്പായി അംഗീകരിച്ചതില്‍ പാവക്കഥകളിയും ഉള്‍പ്പെടുത്തിയത്. പ്രമുഖ കലാനിരൂപകന് വിനോദ് ഗോപാലകൃഷ്ണന് പാവക്കഥകളിയെ സദസിന് പരിചയപ്പെടുത്തുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍