ആനയുടെ ചവിട്ടേറ്റ് പാപ്പാന് മരിച്ചു,കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയാണ് ഇടഞ്ഞത്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ആലപ്പുഴ ജില്ലയില്‍ ഉള്ള വാഴ്വാടി കാശിനാഥന് എന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച രാത്രി വിളക്ക് എഴുന്നള്ളിപ്പിനിടെ ആന മൂന്നാം പാപ്പാനെ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ടു പേര് വീഴുകയുമുണ്ടായി. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിലാക്കല്‍ പറമ്പില്‍ പ്രത്യേക ഷെഡില്‍ ആനയെ തളച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ആനയുടെ അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ആന പരിഭ്രാന്തി കാണിക്കുകയും രണ്ടുപേരെ തുമ്പിക്കൈ കൊണ്ട് തട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഴുന്നള്ളിപ്പില്‍ നിന്ന് മാറ്റി ദേവസ്വത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ തളച്ച ആനയ്ക്ക് വെള്ളവും പട്ടയും നല്കാന് പാപ്പാന്മാര് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. ആക്രമണത്തില്‍ പാപ്പാന്മാരായ അമല്‍ (28), ശ്രീക്കുട്ടന് (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഉടന്‍തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന് തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടന് (25) മരണപ്പെടുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. വൈകീട്ട് നാലു മണിയോടെ ആനയെ കുന്നംകുളത്തേക്ക് കൊണ്ടുപോയി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്