കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ് ശാസ്ത്രീയ നൃത്തം അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്. രണ്ടാം തവണയാണ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഇവര്‍ നൃത്തചുവടുകള്‍ വക്കുന്നത്. നിയ നിത്യന്, എസ്. ലക്ഷ്യ, ഉത്തര രാജ്, യശ്വാശിനി മല്ലേഷ്, എം.എല്‍. ഗണവി, എം.എല്‍. ധന്യശ്രീ, അഥര്‍വ ഗോകുല്‍, ശ്രീവൈഷ്ണവി ഹരിവിളം എന്നീ നര്‍ത്തകിമാരാണ് ഈ നൃത്തത്തില്‍ ചുവടുകള്‍ വെച്ചത്. ഹരിശ്രീ നിത്യന് 2014-ല്‍ സ്ഥാപിച്ച സൗളി സ്റ്റെപ്സ് ഭരതനാട്യമെന്ന കാലാതീതമായ കല പഠിക്കുന്നതിനുള്ള ഒരു മുന്‍നിര സ്ഥാപനമായി വളര്‍ന്നു. ഒരു ദശാബ്ദത്തിലേറെയായി, കലാപരമായ ആഴവും സാങ്കേതിക വൈദഗ്ധ്യവും വ്യക്തിഗത മാര്‍ഗനിര്‍ദ്ദേശവും സമന്വയിപ്പിച്ച് എല്ലാ പ്രായത്തിലുമുള്ള നര്‍ത്തകരെയും പ്രചോദിപ്പിക്കുന്നു.
സൗളി സ്റ്റെപ്സില്‍ നൃത്തം പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, കലാകാരന്മാരെ വളര്‍ത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. ഭരതനാട്യം പഠിപ്പിക്കുക മാത്രമല്ല, അത് ജീവിക്കുകയാണ്. വിദഗ്ധരായ അധ്യാപകര്‍ ഉന്നത യോഗ്യതയും അര്‍പ്പണബോധവുമുള്ള അധ്യാപകരുടെ ഒരു ടീം. സഞ്ചാരി കലാ പരിഷത്തുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പുരോഗതി വിലയിരുത്താനും അംഗീകൃത സര്‍ട്ടിഫിക്കേഷനുകള്‍ നേടാനും സഹായിക്കുന്നു. ഭരതനാട്യത്തിനും കര്‍ണാടക സംഗീതത്തിനുമായി മൂന്ന് സ്ഥാപനങ്ങള്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബിര്‍ ടിക്കേന്ദ്രജിത് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇവിടെ നൃത്തം അഭ്യസിക്കുന്ന നിയ നിത്യന് ഒരു കഴിവുറ്റ ഭാരതനാട്യം സെമി ക്ലാസിക്കല്‍ നൃത്തകലാകാരിയാണ്. ആറാം വയസില്‍ അമ്മയുടെ മാര്‍ഗനിര്‍ദേശത്തില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി നിയ നിരവധി പ്രസിദ്ധ വേദികളില്‍ തന്റെ നൃത്തപ്രതിഭ അവതരിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം പോലെയുള്ള വിശിഷ്ട ക്ഷേത്രങ്ങളിലും അവള് പ്രകടനം നടത്തി.
കൂടാതെ കേരള സമാജം, ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്, സഞ്ചാരി കലാപരിഷത് വാര്‍ഷിക മഹോത്സവം തുടങ്ങിയ വിവിധ സാംസ്കാരിക വേദികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാരതനാട്യത്തിനപ്പുറം, നിയ മോഹിനിയാട്ടത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകി ഗോപിക വര്‍മ യുടെ രാധ എവിടെ എന്ന നൃത്തനാടകത്തില്‍ പങ്കെടുത്തത്, വൈവിധ്യവും ശാസ്ത്രീയ നൃത്തങ്ങളോടുള്ള അടുപ്പവും വ്യക്തമാക്കുന്നു. കായികരംഗത്തും സജീവമാണ് ഈ മിടുക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പള്ളിവേട്ട ശീവേലി എഴുന്നെള്ളിപ്പ്
കൂടല്‍മാണിക്യം; സംഗമപുരിയില്‍ മേളാസ്വാദകരില് നാദപ്രപഞ്ചം അലയടിച്ച് ചെമ്പടമേളം
റോട്ടറി ക്ലബ്ബ് സ്നേഹസ്പര്‍ശം പദ്ധതി സംഘടിപ്പിച്ചു
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു