കണക്കുകള്‍ ആര്‍ക്കൊപ്പം…ഫലമറിയാന്‍ ഒരു ദിവസം മാത്രം…. ഉദ്വേഗവും കണക്കു കൂട്ടലുകളുമായി മുന്നണികള്‍..
ഇരിങ്ങാലക്കുട: വോട്ടെണ്ണാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ഉദ്വേഗവും പ്രതീക്ഷയുടെ പുത്തന്‍ കണക്കുകൂട്ടലുകളുമായി മുന്നണികള്‍. കണക്കുകള്‍ ചിലര്‍ക്ക് ആത്മവിശ്വാസവും ചിലര്‍ക്ക് ചങ്കിടിപ്പുമാണ്. കണക്കുകള്‍ കൂട്ടിയും കിഴിച്ചുമാണു വിജയം തങ്ങള്‍ക്കാണെന്നു സ്ഥാനാര്‍ഥികളും മുന്നണികളും ഉറപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണു യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടനുള്ളത്. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണു ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.ആര്. ബിന്ദുവിനുള്ളത്. തന്റെ വ്യക്തി പ്രഭാവത്തില്‍ വിജയം ഉറപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണു ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം. ഇക്കുറി 76.87 ശതമാനമാണ് പോളിംഗ്.
194592 വോട്ടര്‍മാരില്‍ 69199 പുരുഷന്മാരും 80380 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമായി 149581 പേരാണു വോട്ടു രേഖപ്പെടുത്തിയത്. 2021 ല്‍ ഇടതുപക്ഷത്തെ ഡോ.ആര്. ബിന്ദുവിന് ലഭിച്ചത് 62493 വോട്ടുകളാണ്. കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനു ലഭിച്ചത് 56544 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോമസിനു ലഭിച്ചത് 34329 വോട്ടുകളും. ഡോ.ആര്. ബിന്ദുവിന് 5949 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ 20204 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ സ്ഥിതി മൊത്തം മാറുന്ന കാഴ്ചയാണ് കണ്ടത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് 46499 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന് നേടാനായത് 45022 വോട്ടുകളാണ്.
ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 59515 വോട്ടുകള്‍ നേടി ഒന്നാമതെത്തി. 13016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപിക്കു ലഭിച്ചത്. ബിജെപി ഇത്രയധികം വോട്ടുകള്‍ നേടി ഒന്നാമതെത്തിയത് പലരേയും അമ്പരപ്പിച്ചു. അതിനുശേഷം 2025 ഡിസംബര്‍ മാസത്തില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും കണക്കുകള്‍ മാറിമറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലും കൂടി ഇടതുപക്ഷ മുന്നണി 6300 വോട്ടുകളുടെ മേല്‍കോയ്മ നേടി. മൂന്നു മുന്നണികളും വിജയം ഉറപ്പെന്ന അവകാശവാദമാണ് ഉന്നയിച്ചിട്ടുള്ളത്.
4000 ത്തിനും 6000 ത്തിനുമിടയിലുള്ള വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും വിജയിക്കുന്ന ആര്‍ക്കായാലും ഉണ്ടാകുക. ഇരിങ്ങാലക്കുട ടൗണില്‍ 17625 പേരും കാട്ടൂര്‍ പഞ്ചായത്തില്‍ 11781 പേരും കാറളം പഞ്ചായത്തില്‍ 14678 പേരും പൊറത്തിശേരി പഴയ പഞ്ചായത്ത് പ്രദേശത്ത് 20917 പേരും പടിയൂര്‍ പഞ്ചായത്ത്ില്‍ 12387 പേരും ആളൂര്‍ പഞ്ചായത്തില്‍ 26711 പേരും വേളൂക്കര പഞ്ചായത്തില്‍ 18837 പേരും പൂമംഗലം പഞ്ചായത്തില്‍ 8035 പേരും മുരിയാട് പഞ്ചായത്തില്‍ 18610 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. മൊത്തം വോട്ടിംഗിന്റെ വളര്‍ച്ച എത്രമാത്രം ഓരോരുത്തര്‍ക്കും ഗുണകരമായി എന്നറിയാന്‍ നാളെ രാവിലെ വരെ കാത്തിരിക്കണം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
കൂടല്‍മാണിക്യം തിരുവുത്സവം; ദീപാലങ്കാരങ്ങള്‍ മിഴി തുറന്നു ഉത്സവാവേശത്തില്‍ സംഗമപുരി