മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
പൂനെ നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട: പ്രേക്ഷക മനസുകളുടെ മനം കവര്‍ന്ന് കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ച് നൃത്യമുകുല ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍. മഞ്ജിരി ഘോഡ്കെ, മൈത്രേയി കുല്‍ക്കര്‍ണി, സ്വര കേല്‍ക്കര്‍, സ്വര ഗഡ്ഗില്‍, അഡൈ്വത അഭിലാഷ് എന്നിവരാണ് നര്ത്തകിമാരായത്. 2020-ല്‍ മഹാരാഷ്ട്രയിലെ പൂണെയില്‍ ശ്രീമതി ധനശ്രീ പുണ്ടാംബേക്കറും അവരുടെ മകള്‍ വൈഷ്ണവീ പുണ്ടാംബേക്കറും ചേര്‍ന്നാണ് നൃത്യമുകുല ഡാന്‍സ് അക്കാദമി സ്ഥാപിച്ചത്.
ഒരു കലാകാരന് എപ്പോഴും ഒരു വിദ്യാര്‍ഥിയാണ് ഒരു മുകുളം പോലെ. ഓരോ വിദ്യാര്‍ഥിയിലും വളരാനും വികസിക്കാനും കഴിവുണ്ട്. അതുകൊണ്ടാണ് അക്കാദമിക്ക് ”നൃത്യമുകുല” എന്ന പേര് നല്‍കിയിരിക്കുന്നത്. എട്ട് ദിക്കുകളുടെ രക്ഷാധികാരികള്‍ക്ക് സമര്‍പ്പിച്ച പ്രാര്‍ത്ഥനയോടെയാണ് അവതരണം ആരംഭിച്ചത്. ശേഷം, വിഘ്നങ്ങള്‍ നീക്കുന്ന ഗണപതി സ്തുതി, നൃത്താഞ്ജലി, അലരിപ്പു, ഹനുമാന് കവിതം, രാമ ശബ്ദം, ശിവശക്തി, തില്ലാന എന്നിവ അവതരിപ്പിച്ചു.
ഭക്തന്റെ മുമ്പില്‍ ഗര്ഭഗൃഹത്തില് കര്‍പ്പൂരം കത്തിക്കുന്നതുപോലെയാണ് തില്ലാന എന്നതു മാര്‍ഗ്ഗത്തിന്റെ ഉച്ചസ്ഥായിയാണ് ഇത്, മോക്ഷത്തിലേക്കുള്ള യാത്രയുടെ അവസാനഘട്ടം. എം.എസ്. സുഖി, കുല്‍ദീപ് പൈ, ഒ.എസ്. അരുണ്‍, കാവേരി നാട്യയോഗ, എസ്. ശങ്കര്‍, അനന്യ, ഇന്ത്യന്‍ റാഗ എന്നിവര്‍ സംഗീതവും ആദി, മിശ്ര ചാപു എന്നിവര്‍ താളവും നല്കി. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ച നൃത്തനൃത്യത്തിലൂടെ ശ്രീസംഗമേശന്റെ ദര്‍ശനം ലഭിക്കാന്‍ സാധിച്ചതായി നര്‍ത്തകിമാര്‍ പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജുവിന് രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി. അനന്തകൃഷ്ണന് ചികിത്സക്കും നടപടി
നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം