വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംഘടിപ്പിച്ച ആരോഗ്യമേള ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെയും കെസിവൈഎം സംഘടനയുടെയും ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തൃശൂര്‍ ദയ ഹോസ്പിറ്റലിന്റെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപ്രതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ് മതബോധന ഹാളില്‍ വച്ച് ആരോഗ്യമേള സംഘടിപ്പിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സീസ് ആരോഗ്യമേള ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ജെ. അല്ലി പ്ലാക്കല്‍ മുഖ്യാതിഥിയായിരുന്നു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് കെ.ജെ. ജോണ്സണ് കൊക്കാട്ട്, ജൂണിയല് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ജിനേഷ്, കുടുംബസമ്മേളന കേന്ദ്രസമിതി സെക്രട്ടറി ജോസഫ് ഷൈന്‍ പള്ളിപ്പാട്ട്, കൈക്കാരന്മാരായ ആന്റു ലോനപ്പന് കോക്കാട്ട്, ഡേവീസ് നെടുംപറമ്പില്‍, കെസിവൈഎം ഭാരവാഹികളായ ജെറാള്‍ഡ് ജെക്സണ് തണ്ട്യേയ്ക്കല്‍, സാവന്‍ പോള്‍സണ്‍ നെരേപറമ്പില്‍, അലന് ഡേവീസ് മരത്തംപ്പിള്ളി, റെയ്മോള്‍ ടോബി തൊടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം