കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിലെ ഊട്ടുതിരുനാളിന്റെ കൊടിയേറ്റം ഫാ. ജോയ് പാലിയേക്കര നിര്‍വഹിക്കുന്നു. വികാരി ഫാ. ജിന്റോ വേരംപിലാവ് സമീപം.
കാട്ടൂര്‍: കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. എടത്തിരുത്തി ഔര്‍ ലേഡി ഓഫ് കാര്‍മല്‍ ചര്‍ച്ച് വികാരി ഫാ. ജോയ് പാലിയേക്കര കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 10ന് രാവിലെ 10ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയ്ക്ക് തുമ്പൂര്‍ സെന്റ് മാത്യു ചര്‍ച്ച് വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് ഊട്ടുനേര്‍ച്ച. വൈകീട്ട് 6.30ന് ഇടവക ദിനം. തുടര്‍ന്ന് ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബയൂണിറ്റുകളുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിന്റോ വേരംപിലാവ്, കൈക്കാരന്മാരായ കെ.എ. തോമസ്, സി.പി. ജോണ്സണ്, തിരുനാള്‍ കണ്‍വീനര്‍ ചിറ്റിലപ്പിള്ളി വാറു ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി
രൂപത കേരള ലേബര്‍ മൂവ്മെന്റ് മേയ് ദിനാഘോഷം സംഘടിപ്പിച്ചു