ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷവും സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തളങ്കോയുടെ തിരുനാളും സംയുക്തമായി ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം രൂപതാ ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. ലിജോ ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണവും ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ അനുഗ്രഹപ്രഭാഷണവും നടത്തി.
ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലറും ഹൗസ് ഓഫ് പ്രൊവിഡന്‍സ് ചാപ്ലിനുമായ ഫാ. റിജോ ആലപ്പാട്ട് പ്രായമായവരെ ആദരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ്, ഹൃദയ പാലിയേറ്റീവ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, കത്തീഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കൗണ്‍സിലര്‍ ദിവ്യ അഭീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാനേജരും സുപ്പീരിയറുമായ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി സ്വാഗതവും വിന്‍സെന്റ് ചക്കാലക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രതീക്ഷാഭവന്‍, ശാന്തിസദനം, സാന്ത്വനഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കലാപരിപാടികളും ടിവി താരങ്ങള്‍ അണിനിരന്ന കലാസന്ധ്യയും ഉണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി
രൂപത കേരള ലേബര്‍ മൂവ്മെന്റ് മേയ് ദിനാഘോഷം സംഘടിപ്പിച്ചു