കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു. മച്ചാട് ഗോപാലന് എന്ന ആനയാണ് ഇടഞ്ഞത്. തിങ്കളാഴ്ച്ച രാത്രി വിളക്കിനെഴുന്നെള്ളിപ്പ് കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. മഹാത്മാഗാന്ധി ലൈബ്രറിയുടെ പുറകു വശത്തുള്ള വടക്കേക്കര റോഡിലെ ദേവസ്വം വക സ്ഥലത്ത് കൊണ്ടുപോയി തളയ്ക്കുന്ന നേരത്താണ് ആന ഇടഞ്ഞത്. ചുറ്റിലുമുണ്ടായിരുന്ന നാലു തെങ്ങുകള്‍ക്ക് കേടു സംഭവിച്ചു. പാപ്പാന്മാര് ഉടന്‍ തന്നെ ആനയെ നിയന്ത്രണ വിധേയമാക്കി. അതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. ആനയെ ഉടന്‍ തന്നെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മെയ് ഒന്നിന് ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ രണ്ടാം പാപ്പാന് ശ്രീക്കുട്ടന് (25) ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. മെയ് ഒന്നിന് തലേദിവസം ഇടഞ്ഞ ആനയെ മാറ്റുവാന്‍ വൈകിയതിനാലാണ് ഒരു മനുഷ്യജീവന് നഷ്ടപ്പെടുവാന്‍ കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം