ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടന്
അഡ്വ. തോമസ് ഉണ്ണിയാടനെ ഭാര്യ ഷെര്‍ളി മുത്തം നൽകുന്നു. മകള്‍ ഡോ. നികിറ്റയും മരുമകന് സന്തോഷ് ആലേങ്ങാടനും സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വിജയതിലകമായി അഡ്വ. തോമസ് ഉണ്ണിയാടന്. രണ്ടു തവണകളായി കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍.

66282 വോട്ടുകള്‍ നേടിയാണു അഡ്വ. തോമസ് ഉണ്ണിയാടന് വിജയിച്ചത്. കഴിഞ്ഞ തവണ 5949 വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല്‍ഡിഎഫിലെ ഡോ.ആര്. ബിന്ദു വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ യുഡിഎഫിലെ അഡ്വ. തോമസ് ഉണ്ണിയാടന് 66282 വോട്ടുകളും ഇടതുമുന്നണിയിലെ ഡോ.ആര്. ബിന്ദു 56070 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം 27167 വോട്ടുകളുമാണ് നേടിയത്.

10212 വോട്ടുകളാണ് അഡ്വ. തോമസ് ഉണ്ണിയാടന്റെ ഇത്തവണത്തെ ഭൂരിപക്ഷം. ഇരിങ്ങാലക്കുട നഗരസഭയിലെ ടൗണ്‍, കാട്ടൂര്‍, ആളൂര്‍, പൂമംഗലം, വേളൂക്കര, പൊറത്തിശേരി പഴയ പഞ്ചായത്ത് മേഖല എന്നിവിടങ്ങളില്‍ യുഡിഎഫും മുരിയാട്, കാറളം, പടിയൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് നേടി. കഴിഞ്ഞ തവണ ഇരിങ്ങാലക്കുട ടൗണ്‍ ഒഴികെ എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്തിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്
വീതി കൂട്ടി നിര്‍മിച്ച ആനവാതില്‍ തുറന്നു
കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭഗവാന്റെ തിരുമുന്നില്‍ കുത്തുവിളക്കുപിടിയുടെ പാരമ്പര്യവുമായി 12 കുടുംബങ്ങള്‍
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു
വിശുദ്ധ റപ്പായേല്‍ മാലാഖക്കു മുന്നില്‍ പ്രാര്‍ഥനയോടെ അഡ്വ. തോമസ് ഉണ്ണിയാടനും കുടുംബവും