കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ പകല്‍ ശീവേലിയില്‍ പടിഞ്ഞാറേ നടപ്പുരയില്‍ മേളം കഴിഞ്ഞ് തീര്ഥക്കരയിലൂടെ ഭഗവാന് പ്രദക്ഷിണം വെച്ച് കിഴക്കേ ഗോപുരനടയിലേക്ക് വരുന്നു.
ഇരിങ്ങാലക്കുട: ഭക്തരുടെ കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ത്ഥക്കര പ്രദക്ഷിണം. കുലീപിനീ തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി മേളത്തോടൊപ്പം വരിവരിയായി ആനകള്‍ നടന്നുപോകുന്നത് കലാസ്വാദകരുടെ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് തീര്‍ത്ഥക്കര പ്രദക്ഷിണം കാണുവാന്‍ വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു.
വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്തുകൂടി ചെമ്പടമേളം കൊട്ടി പ്രദക്ഷിണം കടന്നുപോകുമ്പോള്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. സ്വര്ണനെറ്റിപട്ടങ്ങളും വെള്ളി ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന ഇത്രയും ശോഭയേറിയ രംഗം കേരളക്കരയില്‍ മറ്റൊരിടത്തും ഉണ്ടാകാറില്ല എന്നാണ് പറയുന്നത്.
ചലച്ചിത്രതാരം ശ്രീലക്ഷ്മി ഗീതാനന്ദന് അവതരിപ്പിച്ച മോഹിനിയാട്ടം കാണികളുടെ മനം കവര്‍ന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാണിക്യം വേദിയില്‍ ചലച്ചിത്രതാരം ശ്രീലക്ഷ്മി ഗീതാനന്ദന് അവതരിപ്പിച്ച മോഹിനിയാട്ടം കാണികളുടെ മനം കവര്‍ന്നു. നൃത്ത അധ്യാപികയും നൃത്തസംവിധായികയുമാണ് ശ്രീലക്ഷ്മി. പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര നൃത്തസംവിധായകയുമായ കലാമണ്ഡലം ശോഭ ഗീതാനന്ദന്റെയും ഇതിഹാസ ഓട്ടന്‍ തുള്ളല്‍ കലാകാരിയുടെയും മകളാണ്. മൂന്നു വയസുള്ളപ്പോള്‍ നൃത്തം പഠിക്കാന്‍ തുടങ്ങി. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നൃത്തം അഭ്യസിച്ചു. കൂടാതെ എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും നേടി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, ഓട്ടന്തുള്ളല്, നാടോടി നൃത്തം, വയലിന്, കര്‍ണാടക സംഗീതം തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളില്‍ മികച്ച പരിശീലനം നേടി. പത്മശ്രീ കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ലീലമ്മ, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം സുജാത എന്നിവരുടെ ശിഷ്യയാണ്. തൃശൂര്‍ തിലകന്മാസ്റ്ററില് നിന്ന് നാടോടിനൃത്തം, കലാമണ്ഡലം നാരായണന്‍കുട്ടിയില്‍ നിന്ന് കഥകളി,അച്ഛന് കലാമണ്ഡലം ഗീതാനന്ദനില് നിന്ന് ഓട്ടന്തുള്ളല്, കലാമണ്ഡലം വയല രാജേന്ദ്രനില്‍ നിന്ന് വയലിന്, ഡോ. സുമംഗല രവീന്ദ്രന്, രമ രാജേന്ദ്രന്, കലാമണ്ഡലം അംബിക എന്നിവരില്‍ നിന്ന് കര്‍ണാടക സംഗീതം എന്നിവ അഭ്യസിച്ചു.
ബോബന് സാമുവല്‍ സംവിധാനം ചെയ്ത മലയാളം ചിത്രമായ വികടകുമാരനിലൂടെ സിനിമയില്‍ അഭിനയ രംഗത്തേക്ക് കടന്നു. പാലക്കാട് നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കലാതിലകം, സിസിആര്‍ടി (സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്‍ഡ് ട്രെയിനിംഗ്) യില്‍ നിന്ന് മോഹിനിയാട്ടത്തിന് സ്കോളര്‍ഷിപ്പ്, സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായി കാലിക്കറ്റ് സര്‍വകലാശാല യുവജനോത്സവങ്ങളില്‍ മൂന്നുതവണ തുടര്‍ച്ചയായി കലാതിലകം. സര്‍വകലാശാല യുവജനോത്സവത്തില്‍ ഡി സോണ്‍ കലാതിലകം, ഭരതനാട്യത്തിലെ മികച്ച ക്ഷേത്രകലാ പ്രകടനത്തിനുള്ള സാംസ്കാരിക സമിതിയുടെ അവാര്‍ഡ്, 2017ലെ കല്പശ്രീ നാട്യകലാ ഭാരതി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 2011-ല്‍ കേരള സോഷ്യല്‍ സെന്ററിന്റെ യുവജനോത്സവത്തില്‍ അബുദാബിയില്‍ വിധികര്‍ത്താവായി. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില്‍ ക്ലാസിക്കല്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു