കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയില്‍ പ്രസാദഊട്ട് കഴിക്കാനെത്തിയവരുടെ തിരക്ക്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രംപോലെ തന്നെ ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്. അന്നദാനത്തേക്കാള്‍ പ്രശസ്തമാണു പണ്ട് ഉത്സവകാലത്ത് ഇലയില്‍ വിളമ്പുന്ന പുളിങ്കറിക്കും. പുളിങ്കറി കൂട്ടി ചോറുണ്ടതിന്റെ ആസ്വാദ്യത പ്രസിദ്ധ കവി വൈലോപ്പിള്ളി ശ്രീധരമേനോന് ബാലചന്ദ്രന് ചുള്ളിക്കാടുമായി പങ്കുവെക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിപ്പ് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷ്, തട്ടേക്കാട് തുടങ്ങിയ പ്രശസ്ത എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെയാണ് അന്നദാനം. ഓരോ ദിവസവും നാലായിരത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്.

ഭക്തജനങ്ങള്‍ക്ക് 11.30 മുതല്‍ രണ്ടുവരെയാണ് അന്നദാനമെങ്കിലും ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. ഭൂപരിഷ്കരണ നിയമം വരുന്നതിന് മുമ്പ് പതിനായിരക്കണക്കിന് നെല്ലാണ് ക്ഷേത്രത്തിന് പാട്ടം കിട്ടിയിരുന്നത്. അന്ന് ഉണക്കലരി നിവേദ്യമായിരുന്നു ഉത്സവക്കാലത്ത് ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്നത്. പ്രഭാതഭക്ഷണത്തിന് അന്ന് നേദ്യച്ചോറാണ് നല്‍കുക. ഊരകം സ്വദേശിയും പ്രമുഖ പാചകക്കാരനുമായ ഉണ്ണികൃഷ്ണന്‍നായരാണ് ഇക്കുറി പാചകത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പത്തു ദിവസങ്ങളിലായി നടക്കുന്ന അന്നദാനത്തിന് 35 ലക്ഷത്തോളം രൂപയാണ് ചിലവ്.
കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകള്‍ വരിനിന്നാണ് അന്നദാനത്തില്‍ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതില്‍ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളര്‍ന്നു കഴിഞ്ഞതായി ദേവസ്വം അധികൃതര്‍ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക് എട്ട് ദിവസങ്ങളിലായി നാല്പതിനായിരത്തോളം പേര്‍ക്കാണ് ദേവസ്വം നാലുനേരങ്ങളിലായി സൗജന്യ ഭക്ഷണം നല്‍കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ച് എത്തുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, കലാകാരന്മാര്, ആനക്കാര്, മേളക്കാര്, ഉത്സവ വളണ്ടിയര്‍മാര്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരെല്ലാം അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് തെക്കേ ഊട്ടുപുരയിലും മേളക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലാകാരന്മാര്ക്കും ഭാരവാഹികള്‍ക്കും മറ്റും കലാനിലയം ഹാളിലുമാണ് അന്നദാനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് ചായും കടിയും രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നല്‍കുന്നത്.
ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ടയ്ക്ക് ശേഷം ഐസിഎല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉണ്ടായിരിക്കും. പരമ്പരാഗത വെടിക്കെട്ടുകള്‍ ജനങ്ങളില്‍ അപകടഭീതി ഉണ്ടാക്കുന്ന സാഹചര്യത്തില്‍, വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമല്ലാത്ത ആധുനിക ഫയര്‍ ടെക്നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്കാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനമാണ് നടക്കുക.
പള്ളിവേട്ട കഴിഞ്ഞ് സംഗമേശന് ക്ഷേത്രത്തിലെ ബഹുനില പന്തലിന്റെ സമീപത്ത് എത്തുന്ന സമയത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുകയെന്ന് ഐസിഎല്‍ ഫിന് കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ്, കൂടല്‍മാണിക്യം ഭരണസമിതി യംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാര്‍, ഡോ. മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, സ്റ്റാഫ് പ്രതിനിധി കെ. ബിന്ദു, ഐസിഎല്‍ എച്ച്ആര്‍ മാനേജര്‍ സാം മാളിയേക്കല്‍, പിആര്‍ഒ റെജി, ജെനീഷ് എന്നിവര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം