ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പ് കിഴക്കേ നടയില്‍ എത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലായി അവതരിപ്പിക്കുന്ന കഥകളി ഏറെ ശ്രദ്ധേയമായി. ദിവസവും രാത്രി 12 മണി മുതല്‍ അരങ്ങേറുന്ന കഥകളി കാണാന്‍ ആസ്വാദകരുടെ തിരക്ക് പതിവായിട്ടുണ്ടായിരുന്നു. സന്താനഗോപാലം, ദുര്യോധന വധം, കര്‍ണ്ണശപഥം, യക്ഷയാഗം, കാലകേയ വധം, ബാലി വിജയം, നളചരിതം രണ്ടാം ദിവസം, കുചേലവൃത്തം, കിരാതം, സീതാസ്വയം വരം, ബാലി വധം, കീചക വധം, ശ്രീരാമ പട്ടാഭിഷേകം എന്നിങ്ങനെ 13 കഥകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ തികച്ചും സാധാരണമായ ഒരാട്ടക്കഥയാണ് ശ്രീരാമപട്ടാഭിഷേകം. സാഹിത്യഭംഗി കൊണ്ടും സംഗീത രസികത്വം കൊണ്ടും ആട്ടത്തിലെ ചിട്ടയിലുള്ള മികവുകൊണ്ടും മേന്മയുള്ള ധാരാളം ആട്ടക്കഥകള്‍ കോട്ടയം കഥകളെന്ന പേരിലും അല്ലാതെയും കഥകളി രംഗത്ത് അവതരിപ്പിച്ചുവരുന്നുണ്ട്. എന്നാല്‍ കോട്ടയം കഥകളുടെയോ കുചേലവൃത്തം, നളചരിതം മുതലായ സംഗീത ഭാവ രസികത്വം അധികമുള്ള മറ്റ് കഥകളുടെയോ മേന്മകള് ഒന്നും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീരാമപട്ടാഭിഷേകം കഥകളി ലോകത്തിന് മാത്രമല്ല മറ്റ് ഇതര പൊതുജനസമ്മതിയുള്ള കലാരൂപങ്ങളുടെ അവതരണത്തിനും കൂടി അത്ഭുതജനകമായ പ്രേക്ഷക സദസും അവതരണാനുഭൂതികളുമാണ്.
ആറ് ദിവസക്കാലത്തെ കഥകളിയില്‍ നിന്നും വ്യത്യസ്തമായി വലിയവിളക്ക് ദിവസത്തെ ശ്രീരാമപട്ടാഭിഷേകം ശാസ്ത്രീയ അടിസ്ഥാനമുള്ള കലാസ്വാദകരുടെ കാര്യത്തില്‍ ഏതൊരു ലോക റെക്കോര്‍ഡിനെയും വെല്ലുവിളിക്കുന്നതാണ്. വിശാലമായ കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തില്‍ അതുണ്ടാക്കുന്ന ആസ്വാദക പ്രളയം മറക്കാനാവാത്ത അനുഭവമായി മാറാറുണ്ട്. അവസാന രംഗമാവുമ്പോഴേക്കും സീതാസമേതനായി ശ്രീരാമലക്ഷ്മണന്മാരെ ആനയിച്ചുകൊണ്ടുവരുന്ന രംഗം പലപ്പോഴും കഥകളി എന്ന നില വിട്ട് മതപരമായ ചടങ്ങായി മാറുകയാണ് ഇവിടെ.
പതിനായിരകണക്കിനാളുകള്‍ ആര്‍പ്പുവിളിയും വായ്ക്കുരവയിട്ടും ശ്രീരാമചന്ദ്രനെ സ്വീകരിക്കുന്നതും പട്ടാഭിഷേകത്തിന്റെ പ്രസാദം വാങ്ങാന്‍ തള്ളിത്തിരക്കി സ്റ്റേജിലെത്തുന്നതും ഒരു അസാധാരണ കാഴ്ചയാണ്. ശ്രീരാമ ഭക്തിയില്‍ കൂടല്‍മാണിക്യം ക്ഷേത്രാങ്കണം അയോധ്യപുരിയാക്കി മാറ്റുന്ന തരത്തിലാണ് കഥകളിയിലെ ഈ രംഗാവതരണം നടന്നത്. ക്ഷേത്രോത്സവത്തിലെ വലിയവിളക്ക ദിവസമായ ഇന്നാണ് ക്ഷേത്രാങ്കണത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം