വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
സഹൃദയ ലൂമന്‍ അക്കാദമി നടത്തിയ ത്രിദിന സിവില്‍ സര്‍വീസ് ക്യാമ്പിന്റെ സമാപന സമ്മേളനം തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിമിഷി ത്രിപാഠി ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ റവ. ഡോ. ജിജോ വാകപറമ്പില്‍ സമീപം.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് തൃശൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നിമിഷി ത്രിപാഠി ഐപിഎസ്. ഇരിങ്ങാലക്കുട രൂപതയുടെ സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കായി കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടത്തിയ ത്രിദിന സിവില്‍ സര്‍വീസ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുപിഎസ്സി പോലുള്ള രംഗങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുവരണമെന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള വലിയ അവസരമാണിതെന്നും നിമിഷി ത്രിപാഠി വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 125 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ഡിംപിള്‍ റീഷന്‍, സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ എന്‍.എ. സച്ചിന്, സിവില്‍ സര്‍വീസ് 248 ാം റാങ്കുകാരനായ അരവിന്ദ് ഈശ്വരന്‍കുട്ടി,
കരിയര്‍ വിദഗ്ധനായ റവ.ഡോ. ബിനോയ് നെരേപറമ്പില്‍, ട്രെയിനര്‍ മനു തദേവൂസ്, സാമ്പത്തിക വിദഗ്ധനായ ഡോ. നിഥിന് തോമസ്, അഡ്വ. ആന്ലിന് ഫ്രാന്‍സിസ് ആലപ്പാട്ട്, പിഎസ്സി പരിശീലകനായ ഷിന്റോ മാളിയേക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ ഡിവൈഎസ്പി പി.ആര്. ബിജോയ് എന്നിവര്‍ കുട്ടികളോട് സംവദിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹൃദയ ലൂമന്‍ അക്കാദമി ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ എന്നിവര്‍ ത്രിദിന ക്യാമ്പിന് നേതൃത്വം വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഡ്വ. തോമസ് ഉണ്ണിയാടനെ അനുമോദിച്ചു
ഏഴ് ദിവസം, 13 കഥകള്‍, കഥകളി ഏറെ ശ്രദ്ധേയമായി
നടവരമ്പ് സെന്ററില്‍ ചെറുതുരുത്തി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട നിലയില്‍
കൂടല്‍മാണിക്യം ക്ഷേത്രോത്സവം പഞ്ചാരിപ്പെരുമയുടെ കൂടി ഉത്സവം
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം