കൂടല്‍മാണിക്യം ക്ഷേത്രം; ഉത്സവാശംസകള്‍ നേര്‍ന്ന് ബിഷപ്പും ഇമാമും
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപിയെ പൊന്നാടയണിയിക്കുന്നു.
ഇരിങ്ങാലക്കുട: കൂട്ടായ്മകളും ഒത്തുകൂടലുകളുമാണ് ഇരിങ്ങാലക്കുടയുടെ സാഹോദര്യവും സൗഹാര്‍ദവും മതമൈത്രിയും നിലനിര്‍ത്തുന്നതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേവസ്വം ചെയര്‍മാനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്നത് ഈ നാടിന്റെ തനിമയാണ് തെളിയിക്കുന്നത്. മതസൗഹാര്‍ദ കൂട്ടായ്മയില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
ബിഷപ്പ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, നഗരസഭ പ്രതിപക്ഷനേതാവ് പി.വി. ശിവകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ. പോള്‍, നിസാര്‍ അഷറഫ്, കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, വി.സി. പ്രഭാകരന്, കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു