ദീപാലങ്കാരമത്സരം, രാജീവ്ഗാന്ധി മന്ദിരം ഒന്നാം സ്ഥാനം
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാരമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാരമത്സരത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ രാജീവ്ഗാന്ധി മന്ദിരം, ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം, ലക്ഷ്മി സ്റ്റോഴ്സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വീടുകളില്‍ കൊരുമ്പുശേരി സദ്ഗമയ ആശ ധര്മപാലന്, ആസാദ് റോഡ് ബൈജു അമ്പാട്ട്, പടിഞ്ഞാറേ നട മാണിക്യം അപ്പാര്‍ട്ട്മെന്റ്സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഐസിഎല്‍ ഫിന്‍കോര്‍പ്പ് ആണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത്. ഒന്നാം സമ്മാനമായി 25000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയുമാണ് നല്‍കിയത്. വിജയികളായവര്‍ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം