കൂടല്‍മാണിക്യം ക്ഷേത്രോത്സവം; പകല്‍ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കും ദര്‍ശിക്കാന്‍ ആയിരങ്ങള്‍
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കും ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രങ്ങളില്‍ എത്തുന്നത്. ആനപ്രേമികള്‍ക്കും മേളപ്രേമികള്‍ക്കും ആവേശം പകരുന്നതാണ് കൂടല്‍മാണിക്യം ഉത്സവം. എട്ട് വിളക്കിനും എട്ട് ശീവേലിക്കും 17 ആനകള്‍ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിന് ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന് കിഴക്കെ നടപ്പുരയില്‍ കേളികൊട്ടുയരുന്നത്. നൂറോളം കലാകാരന്മാരാണ് പഞ്ചാരി മേളത്തില്‍ അണിനിരക്കുന്നത്. ഒന്നര മണിക്കൂറുകൊണ്ട് പഞ്ചാരിയുടെ പതികാലം കിഴക്കെ നടപ്പുരയില്‍ നാദപ്രപഞ്ചം തീര്‍ക്കും.
തുടര്‍ന്ന് അഞ്ചാംകാലം പടിഞ്ഞാറെ നടപ്പുരയില്‍ കൊട്ടിതീര്ക്കും. രൂപകം കൊട്ടി കുലീപിനി തീര്‍ത്ഥക്കരയില്‍ ചെമ്പട ഉതിര്‍ത്ത് കിഴക്കെ നടപ്പുരയിലെത്തി തിരുകലാശം നടത്തുന്നതോടെ മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മേളം സമാപിക്കും. ശീവേലിക്കും മേളത്തിനും പഞ്ചാരിമേളത്തിന്റെ ചിട്ടവട്ടത്തിന് വ്യത്യാസമില്ല. വലിയ വിളക്ക് ദിവസമാണ് പഞ്ചാരിമേളം അവസാനിക്കുന്നത്. പ്രദക്ഷിണത്തിന് തിടമ്പേറ്റുന്ന ആനക്ക് അകമ്പടി സേവിക്കുന്നത് ഉള്ളാനകളാണ്. ഇക്കുറി ദേവസ് ആരോമല്‍, നന്തിലത്ത് ഗോപീകണ്ണന് എന്നിവരാണ് ഉള്ളാനകള്‍. ഇന്ന് രാത്രി എട്ടരയോടെയാണ് പള്ളിവേട്ട നടക്കുന്നത്. ഭഗവാന് നാലാനകളുടെ അകമ്പടിയോടെയാണ് പള്ളിവേട്ട ആല്‍ത്തറയിലേക്ക് എഴുന്നള്ളുന്നത്.

നെറ്റിപട്ടം അണിയാത്ത ഒരാന മുമ്പിലും തന്ത്രികളും പരികര്മിയും പരിവാരങ്ങളും തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരനും ഉള്ളാനകളടക്കമുള്ള നാലാനകളുടെ അകമ്പടിയോടെയാണ് ഭഗവാന് പുറത്തേക്ക് എഴുന്നള്ളുന്നത്. ഗജവീരന്മാര്ക്കൊപ്പം ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കേനടയില്‍ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. വളരെ നിശബ്ദമായി ആനയുടെ ചങ്ങല പോലും ഒഴിവാക്കിയാണ് ഭഗവാന് ആല്ത്തറക്കലേക്ക് എഴുന്നള്ളുക. ആല്ത്തറക്കലെത്തി ബലിതൂവി പ്രദക്ഷിണം നടത്തിയശേഷം പാരമ്പര്യ അവകാശി പള്ളിവേട്ട നടത്തും. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന് തിരിച്ചെഴുന്നള്ളും.
അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്ിലേക്ക് എഴുന്നള്ളിയ ഭഗവാന് മതില്കെട്ടിന് മുമ്പില്‍ പാണ്ടിമേളം അവസാനിച്ചശേഷം തൃപുട കൊട്ടി ക്ഷേത്രത്തിനകത്ത് കയറി പാഞ്ചാരിമേളത്തോടെ ബാക്കി പ്രദക്ഷിണം നടത്തും. പള്ളിവേട്ടക്ക് ശേഷം മണ്ഡപത്തില്‍ പത്മമിട്ട് ദേവന് ശയ്യ ഒരുക്കും. നാളെ പുലര്‍ച്ചെ ഭഗവാന്റെ പള്ളിയുറക്കത്തിനുശേഷം വിവിധ ചടങ്ങുകളും എതൃത്തപൂജക്ക് ശേഷം ആറാട്ട് ക്രിയകള്‍ ആരംഭിക്കും. മൂലബിംബത്തിന് മഞ്ഞള്‍ ചാര്‍ത്തി പാണികൊട്ടി ശ്രീഭൂതബലി നടത്തും. കൊടിമരചുവട്ടില്‍ പാണികൊട്ടി നിവേദ്യത്തിന് ശേഷം തിടമ്പ് ആനപുറത്തേറ്റി പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും തൂകി ആറാട്ടിന് പുറപ്പെടും.
ആദ്യപ്രദക്ഷിണം മേല്‍ശാന്തി കൈയ്യിലേന്തിയ തിടമ്പുമായും രണ്ടാമത്തെ പ്രദക്ഷിണം ആനപ്പുറത്ത് എഴുന്നള്ളിയുമാണ്. കൂടപ്പുഴ കടവിലേക്ക് മൂന്ന് ആനകളോടെ പുറപ്പെടുന്ന ഭഗവാന് പോലീസ് സേന കിഴക്കേ നടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാവിലെ 8.30ന് ആറാട്ടിന് എഴുന്നളളിപ്പ്. ഉച്ചയ്ക്ക് ചാലക്കുടി കൂടപ്പുഴ ആറാട്ടു കടവില്‍ ആറാട്ട്. വൈകീട്ട് 7.30ന് ഠാണാ ജംഗ്ഷനില്‍ പഞ്ചാരിമേളത്തോടെയും ആല്‍ത്തറയില്‍ പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ പാണ്ടിമേളത്തോടെയും കൂടിയുള്ള സ്വീകരണങങള് ഏറ്റുവാങ്ങിയതിനുശേഷം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കും. തുടര്‍ന്ന് കൊടിക്കല്‍പറ, കാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും.
ഭഗവാനു അശുദ്ധി വരാതിരിക്കാന്‍ ഉള്ളാനകള്‍, ഉത്സവത്തിന് ആനകളില്‍ താരങ്ങളും ഇവര്‍തന്നെ
ഇരിങ്ങാലക്കുട: സംഗമേശ്വര സന്നിധിയില്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റാനും എഴുന്നള്ളിപ്പില്‍ പങ്കാൡകളാകാനും ലക്ഷണമൊത്ത ആനകളേറെ. ഓരോ ആനകളുടെ അരികിലും ആനപ്രേമികളും നാട്ടുകാരും സ്ഥാനം പിടിച്ച് ആനക്കഥകള്‍ ചൊല്ലുന്നെങ്കിലും ഈ കുട്ടിക്കൊമ്പന്മാര് ഏവരുടെയും സ്നേഹ വലയത്തിലാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തില്‍ തിടമ്പേറ്റുന്ന ആനയുടെ ഇരുവശവും നിര്‍ത്തുന്ന ഉള്ളാനകള്ക്ക് ഉത്സവ നാളുകളില്‍ എന്നും രാജകീയ പരിവേഷമാണുള്ളത്. നന്തിലത്ത് ഗോപീകണ്ണനും ദേവസ് ആരോമലുമാണ് ഉള്ളനാകള്. ദേവചൈതന്യത്തെ ആവാഹിച്ചുള്ള തിടമ്പ് ഏറ്റുന്ന ആനയെ മറ്റ് ആനകളോ പാപ്പാന്മാരോ ഭക്തരോ സ്പര്‍ശിക്കുകപോലും പാടില്ല.
ഇതിനാണു തിടമ്പേറ്റുന്ന ആനക്ക് ഇരുവശത്തും ഉള്ളാനകളെ എഴുന്നള്ളിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടര്ന്നു വരുന്നതാണിത്. ദേവന്റെ തിടമ്പ് കയറ്റി എഴുന്നള്ളിക്കുന്ന ആനയുടെ ഇരുവശങ്ങളിലും കുട്ടിയാനകളെ അകമ്പടിയായ നിര്‍ത്തുന്ന സമ്പ്രദായം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒരു പ്രത്യേകതയാണ്. ഉള്ളാനകള്‍ എന്നാണ് ഇതിനെ പറയുക. കയറ്റി എഴുന്നള്ളിക്കുന്ന ഗജവീരനെ മറ്റു ആനകള്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാനെന്നാണു സങ്കല്‍പ്പം. കുട്ടിയാനകള്‍ എവിടെയുണ്ടെങ്കിലും അവയെ എത്ര പണിപ്പെട്ടായാലും ഇവിടെ ഉത്സവത്തിനു കൊണ്ടുവരും. ഇവയുടെ പുറത്ത് കുട, ആലവട്ടം, വെഞ്ചാമരം എന്നിവയില്ല. തനിതങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടം മാത്രമാണു എഴുന്നള്ളിപ്പില്‍ ഇവരുടെ അലങ്കാരം. സാധാരണയായി പ്രദക്ഷിണത്തിനു ഇവയെ നിര്‍ത്താറില്ല. ഒറ്റയ്്ക്ക് ആനകളെ എഴുന്നള്ളിക്കുന്ന രീതി ഇവിടെയില്ല. പ്രദക്ഷിണസമയത്ത് വലിയ ആനകളാണു ദേവന് അകമ്പടി പോവുക. കിഴക്കേ നടപ്പുരയില്‍ തുടങ്ങുന്ന മേളം പടിഞ്ഞാറെ നടപ്പുരയില്‍ അവസാനിക്കുന്നതുവരെ മാത്രമാണ് ഉള്ളാനകളുടെ ജോലി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം, അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
കൂടല്‍മാണിക്യം ഉത്സവം, ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തില്‍ പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് മുളയത്ത് സത്യന് അമ്പെയ്യുന്നു