ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ആനുരുളിയില്‍ ജനവാസമേഖലയില്‍ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമരം.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ആനുരുളിയില്‍ ജനവാസമേഖലയില്‍ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം ആരംഭിച്ചു. ആനുരുളി ശ്രീനാരായണഗുരു ഭക്തയോഗത്തില് അടുത്തായി രണ്ട് കുടുംബഷേത്രങ്ങള്ക്ക് നടുവില്‍ തുടങ്ങാന്‍ ശ്രമിക്കുന്ന കള്ളുഷാപ്പ്, സമീപവാസികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയാണെന്ന്് നാട്ടുകാര്‍ പരാതി ഉന്നയിച്ചു. വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ ഗംഗാദേവി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ എലിസബത്ത്് റാണി നന്ദി പറഞ്ഞു. രണ്ട് ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ പങ്കെടുത്തു. മൂന്നുറോളം പേര് ഒപ്പിട്ട പരാതി എക്സൈസിനും പോലീസിനും കളക്ടര്‍ക്കും പ്രദേശവാസികള്‍ കൈമാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം