കൂടല്‍മാണിക്യം ഉത്സവം, ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി. കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതിയാണ് ശ്രീരാമപട്ടാഭിഷേകം. വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്ക് തിരിച്ചെത്തേണ്ട ശ്രീരാമാദികളെ കാണാഞ്ഞ് അഗ്നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്ത് ശ്രീരാമന്റെ ആഗമന വാര്‍ത്ത ഹനുമാന് അറിയിക്കുന്നതും ഭരതന് സന്തുഷ്ട ചിത്തനായി നില്ക്കുന്നതും ആണ് രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്.
അങ്ങനെ സന്തുഷ്ടചിത്തനായിരിക്കുന്ന ഭരതനാണ് കൂടല്‍മാണിക്യം സ്വാമി. ഹനുമാന്റെ രംഗപ്രവേശം വെളിവാക്കുന്ന ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള തിടപ്പള്ളിയിലെ ഹനുമാന് സങ്കല്‍പ്പവും ഇതിനോട് ചേര്‍ന്ന് പോകുന്നതാണ്. പടിഞ്ഞാറെ നടപ്പുരയില്‍ മേളം കഴിഞ്ഞാല്‍ പട്ടാഭിഷേകത്തിനായി വിളക്ക് കൊളുത്തും. പച്ച, കത്തി, കരി, താടി മിനുക്ക് തുടങ്ങി കഥകളിയിലെ എല്ലാ വേഷങ്ങളും പട്ടാഭിഷേകത്തിന്റെ ഭാഗമായി അരങ്ങിലെത്തും. രാവണനെ വധിച്ച് സീത അഗ്നിശുദ്ധി വരുത്തുന്ന സീതാ രാമ സംഗമത്തോടെയാണ് കളിക്ക് തുടക്കമാവുക. തുടര്‍ന്ന് ശ്രീരാമന് ഭരതനു നല്കിയ വാക്ക് സീതാദേവിയെ ഓര്‍മ്മിപ്പിക്കുകയും പുഷ്പകവിമാനം കൊണ്ടുവന്ന് ലക്ഷ്മണനേയും വിഭീഷണനേയും സുഗ്രീവനേയും ഹനുമാനേയും കൂട്ടി അയോധ്യയിലേയ്ക്ക് യാത്രയാകുന്നതും ഹനുമാനെ ഭരതസന്നിധിയിലേക്ക് അയക്കുന്നതുമായ രംഗമാണ് അഭിനയിക്കുന്നത്.
അഗ്നിപ്രവേശനത്തിനൊരുങ്ങുന്ന ഭരതന്റെ അടുത്തേക്ക് അലങ്കരിച്ച തേരില്‍ ശ്രീരാമനും സീതയും ലക്ഷ്മണനും സുഗ്രീവനും എത്തിച്ചേരുകയും ശ്രീരാമന് ഭരതനെ ആലിംഗനം ചെയ്യുന്ന വികാരനിര്‍ഭരമായ രംഗവും അഭിനയിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെ രാജകീയ പ്രൗഢിയില്‍ സീതാ രാമ അനുചരന്മാര്ക്കൊപ്പം വന്നെത്തുകയും കലശകുടങ്ങളില്‍ നിറച്ച തീര്‍ഥജലം അഭിഷേകം ചെയ്യുകയും ചെയ്യും. ശ്രീരാമന്റെ പട്ടാഭിഷേകം മനംനിറയെ ദര്‍ശിച്ച് സാഫല്യമടയുവാനും നേദ്യം സ്വീകരിക്കുവാനും ഭക്തജനങ്ങള്‍ക്ക് ഈ കലാധരണത്തില്‍ സന്ദര്ഭമണ്ട്. ഡോ. സദനം കൃഷ്ണന്‍കുട്ടി ശ്രീരാമനായും കലാനിലയം രാഘവന് ഭരതനായും, കലാമണ്ഡലം വിജയകുമാര്‍ സീതയായും സര്‍വ്വതോഭദ്രം നന്ദന ലക്ഷ്മണനായും സര്‍വ്വതോഭദ്രം ഹരിക ശത്രുഘ്നനായും കലാനിലയം ഗോപി ഹനുമാനായും, സര്‍വ്വതോഭദ്രം ഭദ്ര ഗുഹനായും വേഷമിട്ടു. തൃപ്പയ്യ പിതാംബരന്, കലാമണ്ഡലം ഹരിദാസ്, സര്‍വ്വതോഭദ്രം സൂര്യ ഗായത്രി എന്നിവരും വേഷമിട്ടിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം, അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തില്‍ പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് മുളയത്ത് സത്യന് അമ്പെയ്യുന്നു
ദീപാലങ്കാരമത്സരം, രാജീവ്ഗാന്ധി മന്ദിരം ഒന്നാം സ്ഥാനം