പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം, അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ ഇന്നലെ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം.
ഇരിങ്ങാലക്കുട: മേടച്ചൂടില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനെയും ഗജവീരന്മാരെയും ആനപ്പുറത്ത് എഴുന്നള്ളിനില്‍ക്കുന്ന സംഗമേശനെയും സാക്ഷിയാക്കി മേളപ്രാമാണികന്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ തീര്‍ത്ത പഞ്ചാരിമേളം ആസ്വാദകര്‍ക്ക് സമ്മാനിച്ചത് നാദപ്രപഞ്ചത്തിന്റെ പുതിയ താളവട്ടം. കൊടിപ്പുറത്ത് വിളക്കിന് തുടങ്ങുന്ന ആദ്യ എഴുന്നള്ളിപ്പ് മുതല്‍ പള്ളിവേട്ട ദിവസം രാവിലത്തെ ശീവേലി വരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്ന പ്രധാനകാഴ്ച കിഴക്ക്-
പടിഞ്ഞാറ് നടപ്പുരകളില്‍ തീര്‍ക്കുന്ന പഞ്ചാരിമേളത്തിന്റെ നാദധാരയാണ്. രാവിലെ 8.30ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്റെ തിടമ്പ് പാറമേക്കാവ് കാശിനാഥന് ശിരസിലേറ്റി. കുലീപിനി തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു. താളലയ ഗോപുരങ്ങള്‍ കയറിയിറങ്ങിയ ശബ്ദസൗന്ദര്യം മേള പ്രേമികളിലേക്ക് പതഞ്ഞൊഴുകി. കിഴക്കേ നടപ്പുരയിലും ഗോപുര കവാടത്തിലും പന്തലിലും സന്ധ്യാവേലപ്പന്തലിലും കൂത്തമ്പലത്തിനു ചുറ്റും നിറഞ്ഞ ഭക്തര്‍ അവസാന ശീവേലിയില്‍ ലയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
കൂടല്‍മാണിക്യം ഉത്സവം, ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തില്‍ പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് മുളയത്ത് സത്യന് അമ്പെയ്യുന്നു
ദീപാലങ്കാരമത്സരം, രാജീവ്ഗാന്ധി മന്ദിരം ഒന്നാം സ്ഥാനം