കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
പ്രദീഷ് (51), അനൂപ് (38), ലാലു മോഹന്‍ (40), അരുണ്‍ (56).
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ പ്രദീഷ് (51), പടിയൂര്‍ സ്വദേശി ശൂലംപറമ്പില് വീട്ടില്‍ അനൂപ് (38), പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ ലാലു മോഹന്‍ (40), പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ അരുണ്‍ (56) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്‍ക്കിടയില്‍ വച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇത് ചോദ്യം ചെയ്ത പരാതിക്കാരിക്ക് നേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്ത് മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റവകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന് പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ ടി. അബിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പരസ്യ മദ്യപാനം: ദേവസ്വം പരാതി നല്കി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനിടയില് സാമൂഹ്യ വിരുദ്ധര്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പരസ്യ മദ്യപാനം നടത്തിയതിനെതിരെ അന്വേഷണം നടത്തി കര്‍ശനമായ നിയമനടപടികള്‍ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കൂടല്‍മാണിക്യം ദേവസ്വം ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്കി. ക്ഷേത്രത്തിനുള്ളില്‍ മദ്യപിച്ചവരെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കുന്ന യാതൊരു നടപടികളും ദേവസ്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്നും ചെയര്മാന് അഡ്വ. സി.കെ. ഗോപി അറിയിച്ചു. വിളക്ക് എഴുന്നള്ളിപ്് നടക്കുന്നതിനിടയില്‍ പരസ്യമായി മദ്യപിച്ച സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു ഐക്യവേദിയും പൊലീസില്‍ പരാതി നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു