ജാതി വിവേചനത്തെ ചെറുക്കണം-എഐഎസ്എഫ്
എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല പ്രദേശിക മെമ്പര്‍ഷിപ്പ് പരിപാടി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജാതി വിവേചനത്തെ ചെറുക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിന് ആഹ്വാനം ചെയ്തു. എഐഎസ്എഫിന്റെ ജില്ലാ തല പ്രദേശിക മെമ്പര്‍ഷിപ്പ് നവോത്ഥാന പോരാട്ടത്തിന്റെ സ്മരണ ഭൂമികയായ ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധിന്. ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള സംസ്ഥാനത്ത് അധഃസ്ഥിതരെന്ന് വിലയിരുത്തി വ്യത്യസ്തമായ തലങ്ങളില്‍ വിവേചനങ്ങള്‍ നേരിട്ട ഭൂതകാലത്തെ വീണ്ടും പുതിയ രീതിയില്‍ പ്രതിഷ്ഠിക്കാനുള്ള തല്പരകക്ഷികളുടെ ഹിഡന്‍ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും അധിന് കൂട്ടിച്ചേര്‍ത്തു.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. അഭിറാം അധ്യക്ഷത വഹിച്ചു. ആദ്യമായി ഭദ്ര എന്ന വിദ്യാര്‍ഥിക്ക് മെമ്പര്‍ഷിപ്പ് നല്കി. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അര്ജുന് മുരളീധരന്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവപ്രിയ, സാനിയ പ്രസാദ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ്, മണ്ഡലം പ്രസിഡന്റ് ജിബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി