കാലവര്‍ഷം അരികെ, പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം
നിര്‍മാണം നിലച്ച പുളിക്കലച്ചിറ പാലം.
അരിപ്പാലം: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഒന്നര വര്‍ഷം മുന്‍പാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2018ലെ വെള്ളപ്പൊക്കത്തില്‍ ഈ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന പഴയ പാലത്തിന്റെ അടിയിലൂടെ വെള്ളം സുഗമമായി ഒഴി പോകാനുള്ള സാഹചര്യം ഇല്ലാത്തതാണ് പ്രധാന കാരണം. ഇതിനെ തുടര്‍ന്നാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 1.62 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മാണം ആരംഭിച്ചത്. പിഡബ്ല്യുഡി ചാലക്കുടി ബ്രിജസ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തരുടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഇതിലൂടെയാണ്.
2025 ജൂലൈയില്‍ ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടന കാലത്തിന് മുന്‍പ് തുറന്നു പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കും എന്നായിരുന്നു വാഗ്ദാനം. പാലം നിര്‍മാണം നടക്കുന്ന ഭാഗത്ത് താല്‍ക്കാലിക ബണ്ടിലൂടെയാണ് വാഹനങ്ങള്‍ പോയിരുന്നത്. എന്നാല്‍ നിര്‍മാണത്തിനിടയില്‍ പാലത്തിന്റെ പില്ലര്‍ ക്യാപ് കോണ്‍ക്രീറ്റിംഗില്‍ ഗുണനിലവാര പരിശോധനയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ നിര്‍മാണം നിര്‍ത്തിവച്ചു. ഇതിനിടെ കഴിഞ്ഞ മഴക്കാലത്ത് താല്‍ക്കാലിക ബണ്ടില്‍ സ്ഥാപിച്ച പൈപ്പുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് പടിയൂര്‍ പൂമംഗലം പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ കലക്ടര്‍ ഇടപെട്ട് ബണ്ട് പൊളിച്ച് വെള്ളം തുറന്നുവിട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
പിന്നീട് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നിര്‍മാണം പുനരാരംഭിച്ചത്. എന്നാല്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ പാലത്തിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഈ മഴക്കാലത്തും സമാനമായ രീതിയില്‍ വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് തങ്ങളെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിനോയ് കോലാന്തറ, സജി ഷൈജു കുമാര്‍, പ്രതാപ് വെള്ളാപ്പള്ളി, ഈശ്വരി ജയന്, ഗോപാലകൃഷ്ണന് ഒരുപറമ്പില്‍, നിജീഷ് കോപ്പിള്ളിപ്പറമ്പില് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി