തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ പിറകിലുള്ള പാറമേല്‍ മാത്യൂസിന്റെ വീടിന് പിറകില്‍ സ്റ്റേഡിയത്തില്‍നിന്ന് മണ്ണ് ഒലിച്ചിറങ്ങി എത്തിയപ്പോള്‍.
മഴക്കാലമെത്തിയാലെന്താവുമെന്ന് ആശങ്ക
ഇരിങ്ങാലക്കുട: ഒരു മഴയ്ക്കുതന്നെ സ്റ്റേഡിയത്തില്‍നിന്നുള്ള മണ്ണൊലിച്ച് വീട്ടുമുറ്റങ്ങളിലെത്തിയതോടെ മഴക്കാലത്ത് എന്താകുമെന്ന ആശങ്കയിലാണ് തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് പിറകില്‍ താമസിക്കുന്നവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിലെ മണ്ണൊലിച്ചിറങ്ങി താഴെയുള്ള വീടുകളുടെ മുന്നില്‍ ചെളികെട്ടി. സ്റ്റേഡിയത്തിന് പിറകില്‍ താ മസിക്കുന്ന പുളിയത്ത് പറമ്പില്‍ ഇന്ദിര, പാറമേല്‍ ഫ്രാന്‍സിസ്, മാത്യൂസ് പാറമേല്‍, കോട്ടയ്ക്കല്‍ ഉണ്ണി, സഹിര്ഷ പാളയംകോട്ട് എന്നിവരുടെ വീട്ടിലേക്കാണ് ഗ്രൗണ്ടിന്റെ അരിക് കെട്ടിയ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലൂടെ മണ്ണ് കുത്തിയൊലിച്ച് എത്തിയത്.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കിയി രുന്നു. അഞ്ച് മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പുല്ല് പിടിപ്പിക്കാനായിരുന്നു പദ്ധതി. മഴ പെയ്താല്‍ വെള്ളം താഴേക്ക് ഒഴുകാതിരിക്കാന്‍ ഗ്രൗണ്ടിന് ചുറ്റും ബണ്ട് സ്ഥാപിച്ചിരുന്നെങ്കിലും അത് ഇടിഞ്ഞുപോയ ഭാഗ ത്തുകൂടി വെള്ളം താഴേക്ക് തള്ളിയെന്നാണ് കരുതുന്നത്. ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലാണ് തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം ഉന്നത നിലവാരത്തിലാക്കാനാണ് മൂന്ന് വര്‍ഷം മുന്‍പ് സ്പോര്‍ട്സ് ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്.
സ്റ്റേഡിയം നവീകരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം നിര്‍മാണത്തിനായി കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് കൈമാറി. 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് നവീകരണോദ്ഘാടനം നടത്തിയത്. രണ്ടേക്കര്‍ ആറു സെന്റില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുവശത്തും സംരക്ഷണ ഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കുക എന്നി പണികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്പൂര്ത്തിയായി കഴിഞ്ഞു. മണ്ണിട്ട് നിരപ്പാക്കിയ ഗ്രൗണ്ടില്‍ റോള്‍ ചെയ്ത് ഫെന്‍സിംഗ്് ചെയ്യുന്ന പണികളാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെ നടത്തിയ പണികളുടെ ബില്‍തുക കിട്ടാത്തതിനാല്‍ കരാറുകാരന് പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു