കൂടല്‍മാണിക്യം ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാന് ശ്രീക്കുട്ടന്റെ കുടുംബത്തിന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ കൈത്താങ്ങ്
കൂടല്‍മാണിക്യം ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാന് ശ്രീക്കുട്ടന്റെ കുടുംബത്തിന് ലെജന്റ്്സ് ഓഫ് ഇരിങ്ങാലക്കുടയുടെ കൈത്താങ്ങായുള്ള സാമ്പത്തിക സഹായം അഡ്വ. തോമസ് ഉണ്ണിയാടന കൈമാറുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാന് ആറ്റിങ്ങല്‍ സ്വദേശി പുത്തന്‍വീട്ടില്‍ കുട്ടപ്പന്റെ മകന് ശ്രീക്കുട്ടന്റെ (25) കുടുംബത്തിന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ കൈത്താങ്ങ്. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട സഹായധനം നല്കി. സഹായധന വിതരണം നിയുക്ത എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു.
എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന വാഴ്വാടി കാശിനാഥന് എന്ന ആനയാണ് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇടഞ്ഞ് അപകടമുണ്ടാക്കിയത്. ഇടഞ്ഞ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ച പാപ്പാന്മാരെ ആന തുമ്പിക്കൈ കൊണ്ട് തട്ടി തെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന് അമല്‍ ചികിത്സയിലാണ്. ബിന്ദുവാണ് ശ്രീകുട്ടന്റെ അമ്മ. പരേതയായ ശ്രീക്കുട്ടിയാണ് സഹോദരി. ശ്രീക്കുട്ടന്റെ അച്ഛന് കുട്ടപ്പനും ആനപ്പാപ്പാനായിരുന്നു.
ശ്രീക്കുട്ടനും ചെറുപ്പത്തിലെ ആനക്കമ്പക്കാരനായി പഠനം ഉപേക്ഷിച്ച് ആനകള്‍ക്കൊപ്പം കൂടുകയായിരുന്നു. 2015 മുതല്‍ ആനപ്പാപ്പാന്മാരുടെ സഹായിയായി കൂടിയ ശ്രീക്കുട്ടന് കഴിഞ്ഞ അഞ്ചു വര്‍ഷമായി കാശിനാഥന് എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു. ധന സഹായം കൈമാറുന്ന ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. വി.സി. വര്‍ഗീസ്, പ്രവീണ്‍സ് ഞാറ്റുവെട്ടി, സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ. എം.എം ഷാജന്, പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ. പോള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ഷാജന് ചക്കാലക്കല്‍, സൈഗണ്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി