ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
സൂര്യകൃഷ്ണ.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചേലക്കര, വെങ്ങാനെല്ലൂര്‍, വെങ്കിടേശ്വര നിലയം വീട്ടില്‍ സൂര്യകൃഷ്ണ (21 ) നെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സൈബര്‍ അന്വേഷണ സംഘം മണ്ണുത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5.28 ലക്ഷം രൂപയും കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11.8 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിയെടുത്ത കേസിലാണ് സൂര്യകൃഷ്ണയെ അറസ്റ്റ് ചെയ്തത്.
കടുപ്പശ്ശേരി സ്വദേശിയെ വാട്ട്സാപ്പിലൂടെ പരിചയപ്പെട്ട് ഓണ്‍ലൈന്‍ ജോലീവാഗ്ദാനം ചെയ്ത് പെയ്മെന്റിനായി ടെലഗ്രാം അക്കൗണ്ട് വഴിയാണ് പണം കൈപറ്റിയത്. കല്ലറ്റുംകര സ്വദേശിയില്‍ നിന്നും ആമസോണ്‍ പാര്‍ട്ട ടൈം വര്‍ക്കിലൂടെ ഇന്‍വെസ്റ്റ്മെന്റ് ചെയ്താല്‍ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം നല്കി ടെലഗ്രാം അക്കൌണ്ടുകള്‍ മുഖേനയാണ് പണം തട്ടിയെടുത്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.അഷ്റഫ്, സി പി ഒ ശ്രീയേഷ്, എസ് സി പി ഒ അജിത്ത്, ഡ്രൈവര്‍ സി പി ഒ അനന്ദുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി